Google-ന്റെ സുരക്ഷാ ഉപകരണങ്ങള്‍
നിങ്ങളുടെ ഓണ്‍ലൈന്‍ അനുഭവം നിയന്ത്രിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഉപകരണങ്ങളും നിയന്ത്രണങ്ങളും നിര്‍മ്മിക്കുന്നു. SafeSearch, YouTube സുരക്ഷ മോഡ്, Android-ലെ ഉള്ളടക്ക ഫിൽട്ടറിംഗ് എന്നിവയെക്കുറിച്ച് ചുവടെ കൂടുതലറിയുക.
Google സുരക്ഷിതതിരയല്‍
ലൈംഗിക സ്പഷ്ടതയുള്ള ഉള്ളടക്കങ്ങള്‍ അടങ്ങിയ സൈറ്റുകള്‍ സ്ക്രീന്‍ ചെയ്യാനും നിങ്ങളുടെ തിരച്ചില്‍ ഫലങ്ങളില്‍ നിന്ന് അവ നീക്കംചെയ്യാനുമാണ് സുരക്ഷിത തിരയല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ഫില്‍റ്ററും 100 കൃത്യമല്ലെങ്കിലും, നിങ്ങള്‍ കാണാന്‍ താല്‍പ്പര്യപ്പെടാത്തോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ സംഭ്രമിപ്പിക്കാത്തതോ ആയ ഉള്ളടക്കം ഒഴിവാക്കുന്നതിന് സുരക്ഷിതതിരയല്‍ നിങ്ങളെ സഹായിക്കുന്നു.
മോഡറേറ്റ് സുരക്ഷിതതിരയില്‍ സ്ഥിരസ്ഥിതിയായി ഓണാണ്, ഇത് നിങ്ങളുടെ തിരയല്‍ ഫലങ്ങളില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ലൈംഗിക സ്പഷ്‌ടമായ വാചകവും ഇമേജുകളും ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കർശന ഫിൽട്ടറിംഗിലേക്ക് നിങ്ങളുടെ ക്രമീകരണം മാറ്റാനാകും.
സുരക്ഷിതതിരയല്‍ ലോക്ക്
നിങ്ങളുടെ അനുവാദം കൂടാതെ നിശ്ചിതമായ SafeSearch ക്രമീകരണം മറ്റുള്ളവര്‍ മാറ്റുമെന്ന് നിങ്ങള്‍ വേവലാതിപ്പെടുന്നുണ്ടെങ്കിൽ, സുരക്ഷിതതിരയൽ ലോക്ക് ഉപയോഗിച്ച് പാസ്‌വേഡ് ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് പരിരക്ഷിക്കാന്‍ കഴിയും. ഒരിക്കല്‍ ലോക്ക് ചെയ്‌താല്‍, SafeSearch ലോക്ക് ചെയ്‌തിരിക്കുന്നു എന്ന് സൂചിപ്പിക്കാന്‍ Google തിരയല്‍ ഫലങ്ങള്‍ പേജ് വ്യത്യസ്‌തരീതിയില്‍ ദൃശ്യമാകുന്നതാണ്.
മുറിയുടെ ഏത് ഭാഗത്ത് നിന്ന് പോലും, സുരക്ഷിതതിരയല്‍ ഇപ്പോഴും ലോക്ക് ചെയ്തിരിക്കുകയാണെന്ന വ്യക്തമായ ദൃശ്യ സൂചന രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും നിറമുള്ള ബോളുകള്‍ നല്‍കുന്നു. കൂടാതെ നിങ്ങള്‍ അവ കാണുന്നില്ലെങ്കില്‍, സുരക്ഷിതതിരയല്‍ പരിശോധിക്കാനും വീണ്ടും ലോക്ക് ചെയ്യാനും എളുപ്പത്തിലും പെട്ടെന്നും സാധിക്കും.
നിങ്ങളുടെ ഫോണില്‍ SafeSearch ഓണ്‍ ആണ്
Google ഹോംപേജ് ആക്സസ് ചെയ്യുന്ന ബ്രൗസര്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ ഉപകരണത്തില്‍ SafeSearch ലഭ്യമാക്കാന്‍ സാധിക്കും.
YouTube സുരക്ഷാ മോഡ്
ഏത് തരത്തിലുള്ള ഉള്ളടക്കമാണ് സൈറ്റില്‍ അനുവദനീയമായതും അല്ലാത്തതുമെന്ന് വിവരിക്കുന്ന കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ YouTube-നായി ഞങ്ങള്‍ക്കുണ്ട്. എന്നിരുന്നാലും, ഞങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ ഉള്ളടക്കം വേണ്ടെന്ന് വയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.
സുരക്ഷിത മോഡ് തിരഞ്ഞെടുക്കുക എന്നതിന് അര്‍ത്ഥം മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കമടങ്ങിയതോ അല്ലെങ്കില്‍ പ്രായ-നിയന്ത്രണമുള്ളതോ ആയ വീഡിയോകള്‍, വീഡിയോ തിരയല്‍, ബന്ധപ്പെട്ട വീഡിയോകള്‍, പ്ലേലിസ്റ്റുകള്‍, പ്രദര്‍ശനങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവയിലൊന്നും കാണാന്‍ സാധിക്കില്ല എന്നാണ്. ഒരു ഫില്‍റ്ററും 100 കൃത്യമല്ലെങ്കിലും, അനുചിതമായ ഉള്ളടക്കം തിരിച്ചറിയുന്നതിനും മറയ്ക്കുന്നതിനും സഹായിക്കുന്നതിന് ഞങ്ങള്‍ കമ്മ്യൂണിറ്റി ഫ്ലാഗുചെയ്യലും അശ്ലീല ചിത്രം കണ്ടെത്തലും ഉപയോഗിക്കുന്നു. വിരുദ്ധ അഭിപ്രായങ്ങള്‍ മറയ്ക്കുന്നതിനായും ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. YouTube ലെ സുരക്ഷിത മോഡ് ഉള്ളടക്കത്തെ സൈറ്റില്‍ നിന്ന് നീക്കംചെയ്യുന്നില്ല, എന്നാല്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളില്‍ നിന്ന് അത് മറയ്ക്കാനാണ് സഹായിക്കുന്നത്.
YouTube-ൽ സുരക്ഷിത മോഡ് ഓണാക്കുന്നതും ലോക്ക് ചെയ്യുന്നതും എങ്ങനെയെന്ന് അറിയുക
Android-ലെ ഉള്ളടക്ക ഫിൽട്ടറിംഗ്
Google പ്ലേ റേറ്റിംഗുകൾ പ്രകാരം ഡവലപ്പർമാർ തങ്ങളുടെ അപ്ലിക്കേഷനുകൾ ലേബൽ ചെയ്യുന്നതിന് Google പ്ലേ ആവശ്യപ്പെടുന്നു, അതിൽ നാല് ലെവലുകൾ ഉണ്ട്: ഏവർക്കും, പ്രായം കുറഞ്ഞവർക്ക്, കൗമാരക്കാർക്ക് അല്ലെങ്കിൽ മുതിർന്നവർക്ക്. ഉപയോഗത്തിന് അനുയോജ്യമെന്ന് തോന്നിക്കുന്ന ആപ്ലിക്കേഷനുകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങളില്‍ ആപ്ലിക്കേഷനുകള്‍ ഫില്‍റ്റര്‍ ചെയ്യുന്നതിനായി ഒരു PIN കോഡ് ഉപയോഗിച്ച് ഒരു ക്രമീകരണം ലോക്ക് ചെയ്യാവുന്നതാണ്.
Google പ്ലേയിലേക്ക് കൃത്യതയോടെ ഡവലപ്പര്‍മാര്‍ അപ്‌ലോഡ് ചെയ്യുന്ന അപ്ലിക്കേഷനുകള്‍ റേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം അവര്‍ക്കാണ്. തെറ്റായി റേറ്റ് ചെയ്ത ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കള്‍ കണ്ടാൽ, അവലോകനത്തിനായി അത്തരം ആപ്ലിക്കേഷനുകള്‍ അവര്‍ക്ക് ഫ്ലാഗ് ചെയ്യാവുന്നതാണ്. ഓരോന്നും ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മൂല്യനിർണ്ണയം നടത്തുന്നതാണ്.
No comments:
Post a Comment