Thursday, 14 March 2013

മലയാളസിനിമ സംസാരിച്ചുതുടങ്ങിയിട്ട് 75 വര്‍ഷം

1938 ജനുവരി 19 കൊച്ചിയിലെ സെലക്ട് ടാക്കീസില്‍ വൈകിട്ട് 7മണിക്ക് ആദ്യശബ്ദചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. അഭ്രപാളികളില്‍ തെളിഞ്ഞ ചലിക്കുന്ന ചിത്രത്തിന്റെ അദ്ഭുതങ്ങള്‍ പൂര്‍ണ്ണമായും വിട്ടുമാറുംമുമ്പേ തന്നെ ശബ്ദിക്കുന്നചിത്രം പ്രേക്ഷകര്‍ക്ക് പുതിയഅനുഭവമായി മാറുകയായിരുന്നു. മലയാളചലച്ചിത്രപ്രസ്ഥാനത്തിന്റെ സമാന്തരശ്രേണിയായി വികസിച്ച ചലച്ചിത്രഗാനശാഖയുടെ തുടക്കംകൂടിയായിരുന്നു ആദ്യശബ്ദചിത്രമായിരുന്ന ബാലന്‍. ബാലനില്‍ പാട്ടുകള്‍ ഒന്നും രണ്ടുമല്ല ചെറുതും വലുതുമായി 23 എണ്ണമായിരുന്നുവത്രേ. മലയാളസിനിമക്കു മുമ്പേനടന്ന ഹിന്ദി, തമിഴ് സിനിമകളില്‍ കേട്ട് ശീലിച്ച പാട്ടുകളുടെ ഈണത്തിനൊപ്പിച്ചായിരുന്നു ബാലനുള്‍പ്പടെ ആദ്യകാല മലയാളസിനിമഗാനങ്ങള്‍ രൂപപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുശേഷവും പല പ്രമുഖരും ഈണമോഷണം സമൃദ്ധമായി ഉപയോഗിച്ചു വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സിലോണിലെ സ്റ്റുഡിയോവില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച അര്‍ദ്ധമലയാളിയായ സുന്ദരം പിള്ളയാണ് ബാലന് തുടക്കമിടുന്നത്. സിനിമയോടുള്ള അതിയായ ഭ്രമം മൂലം നാട്ടിലെത്തിയ പിള്ള നിര്‍മ്മാതാക്കളെ തേടിപിടിക്കാനുള്ള ശ്രമമായിരുന്നു. ഒടുവില്‍ തുണയായത് സേലത്തെ തിയറ്റര്‍ ഉടമയായ ടി. ആര്‍ സുന്ദരമായിരുന്നു. കേരളത്തിലെ തിയറ്ററുകളോട് സംഭാവന ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രപരസ്യത്തിലൂടെ പിരിഞ്ഞുകിട്ടിയ തുകയാണത്രേ ബാലന്റെ മുടക്കുമുതല്‍. അന്ന് തുടങ്ങിയ ശീലം ഇന്നും നിര്‍ബാധം തുടരുന്നുണ്ട് മലയാളസിനിമയില്‍ സൂപ്പര്‍സ്റ്റാറുകളേയും എഴുത്തുകാരേയും സംവിധായകരേയും നിര്‍മ്മാണ ബാനറുകളേയും കാണിച്ച് കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രധാന തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് കൈപ്പറ്റുന്ന സമര്‍ത്ഥരായ നിര്‍മ്മാതാക്കള്‍ കേരളത്തിലിന്നുമുണ്ട്. അഭിനേതാക്കളെ കണ്ടെത്തിയതും പത്രപരസ്യത്തിലൂടെ, അഭിനയം പരിശീലിപ്പിച്ച് ചിത്രീകരണം തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ സുന്ദരം പിള്ള നായികയേയും കൊണ്ട് സ്ഥലംവിട്ടു എന്ന വാര്‍ത്തയും കേട്ടിരുന്നു. രസകരമായ മറ്റൊരു സംഭവം ആദ്യമലയാള ചലച്ചിത്രത്തിലെ ആദ്യം ചിത്രീകരിച്ച സംഭാഷണശകലം ഇംഗ്‌ളീഷിലുള്ളതായിരുന്നു എന്നതാണ്. ഗുഡ് ലക്ക് ടു എവരിബഡി എന്ന സംഭാഷണമുരുവിട്ടുകൊണ്ട് ആലപ്പി വിന്‍സെന്റ് എന്ന നടന്‍ ഒരു ക്‌ളബ്‌സീനില്‍ അഭിനയിക്കുന്നതായിരുന്നു രംഗം. ആദ്യനായിക നാടുവിട്ടതോടെ നാടകക്യാമ്പില്‍ നിന്നും എത്തിയ എം. കെ. കമലം ബാലനിലെ നായികയായിവന്നു. ഇന്നത്തെപോലെ സ്റ്റുഡിയോ സംവിധാനമോ സൌണ്ട് റിക്കാര്‍ഡിംഗ് സോംഗ് റിക്കാര്‍ഡിംഗ് ഏര്‍പ്പാടോ ഇല്ലാത്തതിനാല്‍ ഒരു മൈക്കില്‍ നടന്‍ സംഭാഷണം പറയുന്നത് സ്‌പോട്ടില്‍ റിക്കാര്‍ഡ് ചെയ്യുകയാണ് പതിവ്. പാട്ടുകളും ഇങ്ങനെ ലൈവായി പാടിയാണ് റിക്കാര്‍ഡ് ചെയ്യുക. ഓര്‍ക്കസ്ട്രക്കാര്‍ പാട്ടു പാടുന്ന സ്ഥലങ്ങളിലൊക്കെ പിന്‍തുടരുകതന്നെ വേണം. സാങ്കേതിക രംഗത്ത് ഏറെ മുന്നോട്ട് പോയ മലയാളസിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ വലിയ അത്ഭുതങ്ങളാണ് അക്കാലത്തെ സിനിമകള്‍ സമ്മാനിക്കുന്നത്. ബാലന്റെ തിരക്കഥ രൂപപ്പെടുത്തിയതും ,കേട്ടുപഴകിയ ഈണങ്ങള്‍ക്കൊത്ത് പാട്ടെഴുതിയതും പ്രമുഖനാടകക്കാരനായിരുന്ന മുതുകുളം രാഘവന്‍ പിള്ളയായിരുന്നു. ബാലന്‍ എന്ന ശബ്ദസിനിമ ഉടലെടുക്കും വരെ സ്‌ക്രീനിന്റെ ഒരു വശത്ത് നിന്ന് ഉറക്കെ സിനിമയുടെ കഥ പറച്ചിലും സംഭാഷണം പറച്ചിലുമൊക്കെയായിരുന്നു അക്കാലത്ത് കൊട്ടകകളില്‍ പ്രദര്‍ശനസമയത്ത് അവലംബിച്ചിരുന്നത്. മലയാളസിനിമ ഏഴരപതിറ്റാണ്ട് പിന്നിട്ട് ഇന്ത്യയിലെ മികച്ച സിനിമകളുടെ ഇടയിലും ലോകസിനിമയിലും ഇടം പിടിച്ച് വിഖ്യാതമായി കഴിഞ്ഞു. ഈ വളര്‍ച്ചയിലേക്കുള്ള ആദ്യപടികള്‍ കയറിവന്നത് എത്രമാത്രം കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു.


നദീതടസംസ്കാരം


നദീതടങ്ങളിൽ സ്ഥിരതാമസമാക്കിത്തുടങ്ങിയ പ്രാചീന മനുഷ്യൻ സൃഷ്ടിച്ചെടുത്ത സവിശേഷ സംസ്കാരങ്ങൾ. ലോകത്തെ ഒട്ടുമിക്ക സംസ്കാരങ്ങളുടെയും ഈറ്റില്ലം നദീതടങ്ങളായിരുന്നു എന്നാണു കരുതപ്പെടുന്നത്. ഗോത്രജീവിതത്തിൽ നിന്നും ആസൂത്രിതമായ ഒരു നാഗരിക ജീവിതത്തിലേക്കും മൗലികമായ സാംസ്കാരികധാരകളിലേക്കും മാനവസമൂഹം വഴിമാറിയതും നദീതടങ്ങളിൽ വച്ചായിരുന്നു. അതുകൊണ്ടാണ് അവ 'വിശ്വനാഗരികതയുടെ കളിത്തൊട്ടിൽ' (cradle of world civilization) എന്നറിയപ്പെടുന്നത്.


ഉദ്ഭവവും വളർച്ചയും

ഏതാണ്ടു പത്തുലക്ഷം സംവത്സരക്കാലം മനുഷ്യൻ, വേട്ടക്കാരൻ എന്ന നിലയിലാണു കഴിഞ്ഞുകൂടിയിരുന്നത്. അക്കാലത്ത് അവൻ ഒരിടത്തും ഉറയ്ക്കാതെ നീങ്ങിക്കൊണ്ടിരുന്നു. മനുഷ്യൻ അവന്റെ സ്വാഭാവിക പരിതഃസ്ഥിതിയെ നിയന്ത്രിക്കാൻ ആരംഭിച്ചതോടെയാണ് ഒരിടത്ത് സ്ഥിരമായി കഴിയാൻ തുടങ്ങിയത്.
നവീനശിലായുഗ കാലഘട്ടത്തിൽത്തന്നെ മനുഷ്യൻ ലോകത്തിന്റെ പല ഭാഗങ്ങളിലും അധിവാസഗ്രാമങ്ങൾ തുറന്നിരുന്നു. ആ കാലഘട്ടം അവസാനിക്കും മുമ്പ് ദേവാലയങ്ങൾ, ശവകുടീരങ്ങൾ എന്നിവ നിർമിക്കുവാൻ തുടങ്ങിയിട്ടുമുണ്ടായിരുന്നു.
നവീനശിലായുഗത്തിൽ നാഗരികതയുടെ പൊടിപ്പുകൾ കാണാമെങ്കിലും ഒരു സംസ്കാരപ്പിറവി നമുക്ക് ആദ്യമായി കണ്ടെത്താനാകുന്നത് വെങ്കലയുഗത്തിലാണ്.
ഇക്കാലത്ത് സംഘടിത സമൂഹങ്ങളായിട്ടായിരുന്നു മനുഷ്യൻ ജീവിച്ചിരുന്നത്. വെങ്കലയുഗത്തിലാണ് ആധുനികസംസ്കാരത്തിന്റെ സൃഷ്ടിഘടകങ്ങളിൽ പ്രധാനപ്പെട്ടവയെല്ലാം വ്യക്തമായി രൂപംകൊണ്ടതും.
തന്റെ പരിതഃസ്ഥിതികളെ തനിക്ക് അനുകൂലമാക്കിത്തീർക്കുവാനുള്ള മനുഷ്യപ്രയത്നത്തിന്റെ വിജയങ്ങൾ തുടങ്ങുന്നത് നവീനശിലായുഗത്തിലാണ്. അഗ്നിയെ നിയന്ത്രിച്ച്, അഭയസ്ഥാനങ്ങളും ഉടയാടകളും ഉപയോഗിച്ച്, സ്വന്തമായി രൂപപ്പെടുത്തിയ ഉപകരണങ്ങൾ ഉപയോഗിച്ച്, അവർക്ക് അക്കാലത്ത് ഒരു പരിധിവരെ പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിക്കുവാൻ കഴിഞ്ഞു. ഭക്ഷ്യവസ്തുക്കൾ താനേ വിളഞ്ഞിരുന്ന ഇടങ്ങളിൽ കഴിയുന്നതിനുപകരം മനുഷ്യർ തങ്ങൾ താമസിക്കുന്നിടത്ത് ഭക്ഷണം ഉത്പാദിപ്പിക്കുവാൻ തുടങ്ങി. എങ്കിലും നവീനശിലായുഗമനുഷ്യർ ജീവിക്കുന്നതിനുവേണ്ടി ഏറെ യത്നിക്കേണ്ടിവന്നിരുന്നു. അവരുടെ മുഴുവൻ സമയവും ഓജസ്സും, നിലനില്പിനുവേണ്ടിയുള്ള യത്നത്തിനായി ചെലവഴിക്കപ്പെട്ടുകൊണ്ടിരുന്നു. അത് നാഗരികതയിലേക്കുള്ള പ്രയാണത്തിന് ഒരു പ്രതിബന്ധം തന്നെയായിരുന്നു.
നാഗരികത നേടുന്നതിനുള്ള ആദ്യത്തെ ഉപാധി എളുപ്പത്തിൽ ജോലിചെയ്യുവാൻ കഴിയുന്ന, വിസ്തൃതവും ഫലഭൂയിഷ്ഠവുമായ ഭൂമിയാണ്. അത്തരം സ്ഥലങ്ങളിൽ ഫലഭൂയിഷ്ഠമായ മണ്ണുമാത്രമല്ല കൊല്ലംമുഴുവൻ പുറത്തു ജോലി ചെയ്യുവാൻ അനുവദിക്കുന്ന കാലാവസ്ഥയും അനിവാര്യമായിരുന്നു. ഫലഭൂയിഷ്ഠമായ മണ്ണ് കണ്ടെത്താനായെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ പ്രതിസന്ധി തുടർന്നുകൊണ്ടേയിരുന്നു. ആറുമാസക്കാലം കഠിനാധ്വാനം ചെയ്തു വിളവുണ്ടാക്കിയാലും ഫലഭൂയിഷ്ഠമായ പല സ്ഥലങ്ങളിലും വർഷത്തിന്റെ അവശേഷിക്കുന്ന നാളുകൾ അവരെ ചലനരഹിതരാക്കുംവിധമുള്ള തണുപ്പാർന്നതായിരുന്നു. അതുകൊണ്ട് അനുയോജ്യമായ മണ്ണ്; കൊല്ലം മുഴുവൻ അനുയോജ്യമായ കാലാവസ്ഥ ഇവ രണ്ടുമുള്ള സ്ഥലങ്ങൾ, മനുഷ്യൻ തേടിക്കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരേ കാലഘട്ടത്തിൽ രണ്ടു പുത്തൻ പ്രദേശങ്ങൾ ഉയർന്നുവന്നു. തങ്ങളുടെ ഉദ്ഭവസ്ഥാനങ്ങളിൽ നിന്ന് എക്കലും കൊണ്ട് പേർഷ്യൻ ഉൾക്കടലിലേക്ക് യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾ കടന്നുപോയ, അതിവിസ്തൃതമായ ചതുപ്പുനിലം ക്രമേണ വെള്ളം വറ്റി ഉറയ്ക്കുവാൻ തുടങ്ങിയതോടെയാണ് ഒരു പ്രദേശം പിറന്നത്. മറ്റൊന്ന് മനുഷ്യാധിവാസയോഗ്യമായി മാറിയ ഈജിപ്തിലെ ഡെൽറ്റാ പ്രദേശമായിരുന്നു. വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരുന്ന വെള്ളപ്പൊക്കങ്ങൾ, തീരഭൂമിയുടെ ഫലഭൂയിഷ്ഠതയ്ക്ക് മാറ്റുകൂട്ടുന്നതായി മാറിയതാണ് അവിടെയുണ്ടായ പരിവർത്തനത്തിന് പ്രധാനകാരണം. ചെറുതും ഒറ്റതിരിഞ്ഞതുമായ ഗ്രാമപ്രദേശങ്ങൾക്കുപകരം മനുഷ്യർ അതിവിസ്തൃതമായ ഈ പുത്തൻപ്രദേശങ്ങളിലേക്ക് ചേക്കേറുവാൻ തുടങ്ങിയതോടെയാണ് നദീതടസംസ്കാരങ്ങളുടെ പിറവിയുടെ കഥ ആരംഭിക്കുന്നത്. അവിടങ്ങളിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത വിധമുള്ള സങ്കീർണസ്വഭാവത്തോടുകൂടിയ രാഷ്ട്രീയാസ്തിത്വങ്ങൾ ഉദയം ചെയ്തു; തൊഴിലുകൾ വിദഗ്ധ തൊഴിലുകളായി; വാണിജ്യം സംവിധാനം ചെയ്യപ്പെട്ടു; എഴുത്തുവിദ്യ കണ്ടുപിടിക്കപ്പെട്ടു; നവീന ശിലായുഗത്തിലെ അലങ്കാരപ്രധാനമായ കല പ്രതീകാത്മക കലയിലേക്ക് വഴിമാറി.
പ്രചോദനവും അതിൽനിന്നുടലെടുത്ത വിപ്ലവവും ഒന്നുതന്നെ ആയിരുന്നെങ്കിലും നൈൽനദീതടത്തിലും യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളിലും സംഭവിച്ച പരിവർത്തനത്തിന്റെ പ്രവർത്തനക്രമം പ്രധാനകാര്യങ്ങളിൽ വ്യത്യസ്തമായിരുന്നു. അതിൽ ഏറ്റവും പ്രധാനം രാഷ്ട്രീയസംവിധാനത്തിലുണ്ടായ വ്യത്യാസമാണ്. മെസപ്പൊട്ടേമിയയിൽ വ്യത്യസ്ത കേന്ദ്രങ്ങളിലായി പരിഷ്കൃതസമൂഹങ്ങൾ രൂപപ്പെടുകയും ആ നഗരങ്ങൾ തങ്ങളുടെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ട് ഓരോ രാജ്യങ്ങളായി രൂപപ്പെടുകയുമായിരുന്നു. നൈൽ നദീതടത്തിലാകട്ടെ രാജാവിന്റെ കീഴിൽ അത് ഒറ്റ രാജ്യമായി രൂപപ്പെട്ടു.
മെസപ്പൊട്ടേമിയയിലെ 'പുതുഭൂമി' രണ്ടു വ്യത്യസ്ത ജനസമൂഹങ്ങൾക്കായി വിഭജിക്കപ്പെടുകയായിരുന്നു - സുമറും അക്കാദും. ക്രമേണ അവിടങ്ങളിൽ സുമേറിയൻ സംസ്കാരവും അക്കാദിയൻ സംസ്കാരവും പിറന്നു. ക്രി.മു. 3000-മാണ്ടോടെയാണ് ഇവ രൂപപ്പെട്ടത്. ബാബിലോണിയൻ, അസീറിയൻ സംസ്കാരങ്ങളുടെ ഈറ്റില്ലവും മെസപ്പൊട്ടേമിയയായിരുന്നു.
മെസപ്പൊട്ടേമിയയ്ക്കു തൊട്ടുപിന്നാലെ വന്ന നൈൽനദീ തടസംസ്കാരം പിറന്ന ഭൂപ്രദേശത്ത് ആധുനിക ബേഹലൊമാലി വംശജരുടെ പ്രപിതാക്കന്മാരായിരുന്ന കിഴക്കൻ ആഫ്രിക്കയിലെ ജനങ്ങളുടെ വർഗത്തിൽപ്പെട്ടവരായിരുന്നു ആദിമജനത. ജലവിതാനം താഴ്ന്ന്, ഫലഭൂയിഷ്ഠമായ പുത്തൻ തടം ഉണ്ടായതോടുകൂടി അയൽരാജ്യങ്ങളിൽ നിന്ന് കുടിയേറ്റമുണ്ടായി. ലിബിയക്കാർ വടക്കുപടിഞ്ഞാറു നിന്നെത്തി; സെമൈറ്റുകൾ കിഴക്കുനിന്നെത്തി. തെക്കും തെക്കുപടിഞ്ഞാറുനിന്നുമായി നുബിയർ തുടങ്ങിയവരുമെത്തി. ക്രി.പി.സു. നാലാം സഹസ്രാബ്ദത്തിന്റെ രണ്ടാം പാദത്തോടെ നൈൽ നദീതടം ഇങ്ങനെ ഒരു സമ്മിശ്രജനസമൂഹത്താൽ നിറഞ്ഞു. നാലാം ശ.-ത്തിന്റെ അവസാനത്തോടെ ശാരീരികമായ പ്രത്യേകതകൾ പോലും മനസ്സിലാക്കാനാവാത്ത വിധം അവർ ഇടകലർന്നു കഴിഞ്ഞുതുടങ്ങി. അങ്ങനെ ഉണ്ടായ ഒരു ഐക്യവംശം തനതായ സ്വഭാവങ്ങൾ വളർത്തിയെടുക്കാനും, തങ്ങൾ അധിവസിക്കുന്ന പ്രദേശത്തിന്റെ അനുകൂലസാഹചര്യങ്ങൾ ചൂഷണം ചെയ്യുവാനും തുടങ്ങിയതോടെയാണ് സവിശേഷമായ നൈൽനദീതട സംസ്കാരം യാഥാർഥ്യമായത്.

പ്രധാന നദീതടസംസ്കാരങ്ങൾ

പ്രധാനമായും നാല് നദീതടസംസ്കൃതികളാണ് ലോകത്തിന്റെ ഗതി മാറ്റിമറിക്കുന്നതിന് നിമിത്തമായത്. അവ ചുവടെ ചേർക്കുന്നു.
ഇത്തരത്തിലുള്ള പ്രധാന സംസ്കാരങ്ങളോരോന്നിന്റെയും മുഖ്യ സവിശേഷതകൾ പട്ടിക 1-ൽ ചേർത്തിരിക്കുന്നു.

അടിസ്ഥാന ഘടകങ്ങൾ

പ്രധാനമായും എട്ട് സവിശേഷതകൾ കൂടിച്ചേരുമ്പോഴാണ് നാഗരികത രൂപപ്പെടുന്നത്. ആസൂത്രിത നഗരങ്ങൾ, സുസംഘടിതമായ ഭരണസംവിധാനം, ബഹുമതങ്ങൾ, വിദഗ്ധ തൊഴിൽ, വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങൾ, കലയും വാസ്തുവിദ്യയും, പൊതുമരാമത്ത്, എഴുത്ത് (രചന) എന്നിവയാണ് അവ.
നഗരങ്ങളാണ് നാഗരികതയുടെ മുഖ്യ സവിശേഷത. നദീതീരങ്ങളിൽ കൃഷിഭൂമി കണ്ടെത്തുകയും അവിടെ കൃഷിയിറക്കുകയും ചെയ്തതോടെ പുതിയ ഒരു സംസ്കാരം രൂപപ്പെടുകയും ഇത് ജനസംഖ്യാവളർച്ചയ്ക്കും ഗ്രാമങ്ങളുടെ നഗരവത്കരണത്തിനും കാരണമാകയും ചെയ്തു. ഇത്തരം നഗരങ്ങളാണ് പില്ക്കാലത്ത് യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും തീരങ്ങളിൽ രൂപപ്പെട്ടത്.
നദീതീരങ്ങളിലെ സവിശേഷമായ അവസ്ഥ കൃഷിക്കനുയോജ്യമായിരുന്നു. നിത്യ ജലസാന്നിധ്യം നദീതടത്തെ കൂടുതൽ ഫലഭൂയിഷ്ഠമാക്കി. നദികൾ ഒരേ സമയം ഭക്ഷ്യസ്രോതസ്സും ഗതാഗതമാർഗവുമായിത്തീർന്നു. വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിഭൂമിയിലേക്കു വെള്ളം എത്തിക്കൽ തുടങ്ങിയ കാര്യങ്ങൾ ആദ്യകാലത്തു ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കുന്നതിനായി കനാലുകളും ജലസംഭരണികളും മറ്റും നിർമിച്ചു. ഇത്തരം പദ്ധതികൾക്കായി ഒരു നേതൃത്വവും ഭരണസംവിധാനവും ആവശ്യമായിരുന്നു.
ആദ്യകാലത്ത് മതപുരോഹിതർ തന്നെയായിരുന്നു അധികാരികൾ. പിന്നീട് പോരാളികളായ രാജാക്കന്മാരുടെ ആഗമനത്തോടെ അവർ ഭരണം ഏറ്റെടുക്കുകയും അധികാരം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. അവർ നിയമവ്യവസ്ഥയും നികുതി വ്യവസ്ഥയും നടപ്പിലാക്കി. ഇതിനായി ഉദ്യോഗസ്ഥരെ നിയമിക്കുകയുംകൂടി ചെയ്തതോടെ സമൂഹത്തിൽ സുസംഘടിതമായ ഒരു ഭരണസംവിധാനം നിലവിൽവന്നു. തങ്ങൾക്ക് അധികാരം ലഭിച്ചത് ദൈവത്തിൽ നിന്നാണെന്ന വാദം ഇവർ ഉയർത്തിയതോടെ മതത്തിനുമേലുള്ള അധികാരവും ഇവർക്കുകൈവന്നു.
ശിലായുഗത്തിലേതുപോലെ ഇവരും ബഹുദൈവാരാധകരായിരുന്നു. സൂര്യദേവനെയും ജലദേവതകളെയും മറ്റു പ്രകൃതി ശക്തികളെയുമായിരുന്നു ഇവർ ആരാധിച്ചിരുന്നത്.

രാഷ്ട്രസംവിധാനം

ജനവർഗങ്ങൾ രാഷ്ട്രജീവിതത്തിലേക്കു പ്രവേശിച്ചപ്പോൾ നദീതീരങ്ങളിൽ രൂപംകൊണ്ട രാഷ്ട്രങ്ങൾ വളരെ ചെറുതായിരുന്നു. നാലായിരം വർഷങ്ങൾക്കുമുമ്പ് ഗംഗാനദിക്കരയിൽ മഗധ, കാശി, അവന്തി, വത്സലം, വിദർഭ, വിദേഹം, പാഞ്ചാലം തുടങ്ങിയ അനേകം കൊച്ചു രാഷ്ട്രങ്ങൾ ചരിത്രത്തിൽ ഇടം തേടിയിട്ടുണ്ട്. കാലാന്തരത്തിൽ ഇത്തരം കൊച്ചുരാഷ്ട്രങ്ങൾ തമ്മിലുള്ള സമരങ്ങൾ ആരംഭിച്ചു. ഈ സമരങ്ങളിൽ ശക്തരായ രാഷ്ട്രങ്ങൾ സമീപത്തുള്ള ദുർബലരാഷ്ട്രങ്ങളെ ആക്രമിച്ചു കീഴടക്കി; സാമ്രാജ്യങ്ങൾ പിറന്നു. ഈജിപ്ത്, സുമേറിയ തുടങ്ങിയവയായിരുന്നു ആദ്യകാലനദീതട സാമ്രാജ്യങ്ങൾ. ബി.സി. 753-ൽ ഇറ്റലിയിലെ ടെമ്പർ നദീതീരത്തു നിലവിൽവന്ന റോം എന്ന കൊച്ചു രാഷ്ട്രം എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമാ സാമ്രാജ്യമായിമാറി. ദക്ഷിണേന്ത്യയിൽ തുംഗഭദ്രാ നദീതീരത്ത് ഹരിഹരൻ, ബുക്കൻ എന്നീ സഹോദരന്മാർ ചേർന്നു രൂപീകരിച്ച വിജയനഗരം എന്ന ചെറിയ രാഷ്ട്രം പില്ക്കാലത്ത് വിജയനഗര സാമ്രാജ്യമായിമാറി. പരമ്പരാഗതമായി അധികാരത്തിൽവന്ന ചക്രവർത്തിമാരായിരുന്നു ഇത്തരം സാമ്രാജ്യങ്ങളിലെ ഭരണാധികാരികൾ. ഭരണപരവും മതപരവും ആയ അധികാരങ്ങൾ അവരിൽ കേന്ദ്രീകരിച്ചിരുന്നു. ചക്രവർത്തി നിർമിച്ചതും മതങ്ങൾ അംഗീകരിച്ചിരുന്നവയും ആയിരുന്നു അക്കാലത്തെ സാമ്രാജ്യത്തിലെ നിയമങ്ങൾ. സാമ്രാജ്യത്തിലെ അംഗങ്ങളായിരുന്ന പ്രജകൾക്ക് ഭരണാധികാരിയെ അനുസരിക്കുകയെന്ന ചുമതലമാത്രമേ ഉണ്ടായിരുന്നുള്ളു. അവർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. തങ്ങളുടെ കൈകളിൽ കേന്ദ്രീകരിച്ചിരുന്ന വമ്പിച്ച സമ്പത്തും, സൈനികബലവുംകൊണ്ട് ഈ ചക്രവർത്തിമാർ പ്രജകളെ അടക്കിഭരിച്ചു. അപൂർവം ചില ഭരണാധികാരികൾ മാത്രം പ്രജാക്ഷേമത്തിൽ തത്പരരായിരുന്ന ദയാലുക്കളായ സ്വേച്ഛാധിപതികൾ ആയിരുന്നു. ഈ ചക്രവർത്തിമാർ ദയാലുക്കളായി മാറിയത് പ്രജകളിൽ നിന്നുമുള്ള സമ്മർദംകൊണ്ടല്ല, പ്രത്യുത തങ്ങളുടെ ഇച്ഛകൊണ്ടുമാത്രമായിരുന്നു. ചക്രവർത്തിമാർ അയൽരാഷ്ട്രങ്ങളെ ആക്രമിച്ചു കീഴടക്കുക പതിവായിരുന്നതിനാൽ കീഴടക്കപ്പെട്ട ജനങ്ങൾ സംഘടിച്ച് വിപ്ലവം നടത്തുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. പുരാതന റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇസ്രായേലി യഹൂദന്മാർ സംഘടിച്ച് റോമൻ പട്ടാളക്കാർക്കെതിരെ പോരാടിയിരുന്ന കാര്യം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പല പ്രാദേശിക ജനവിഭാഗങ്ങളെയും ഒരുമിച്ചുകൂട്ടിയായിരുന്നു പുരാതന നദീതടസാമ്രാജ്യങ്ങൾ സംഘടിപ്പിച്ചിരുന്നത്. അതിനാൽ ഇത്തരം സാമ്രാജ്യങ്ങളിലെ ജനങ്ങളിൽ ഐകമത്യമനോഭാവവും ദേശീയബോധവും കുറവായിരുന്നുവെന്നുവേണം കരുതാൻ. പലപ്പോഴും ഭരണാധികാരിയും വിവിധ ദേശങ്ങളിലെ ജനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ നികുതിപിരിവിൽ മാത്രം ഒതുങ്ങിനിന്നിരുന്നു. പല സാമ്രാജ്യങ്ങളിലും പിൻതുടർച്ചാവകാശത്തെ സംബന്ധിച്ച വ്യക്തമായ നിയമങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഒരു സമ്രാട്ടു മരിക്കുമ്പോൾ അവകാശികൾ തമ്മിൽ അധികാരത്തിനുവേണ്ടിയുള്ള മത്സരങ്ങൾ നടത്തിയിരുന്നു.
ഓരോ നദീതട സാമ്രാജ്യവും വളരെ സമ്പന്നമായിരുന്നു. ധനവും സൈനികബലവും ആയിരുന്നു സമ്രാട്ടിന്റെ അധികാരത്തിനാധാരം. രാഷ്ട്രത്തിലെ സമ്പത്തിന്റെ അധികഭാഗവും ചക്രവർത്തിയുടെയും കുറെ പ്രഭുക്കന്മാരുടെയും കൈകളിലാണു കേന്ദ്രീകരിച്ചിരുന്നത്. സമ്പന്നർ കൂടുതൽ ശക്തിയാർജിച്ചു. സാമ്രാജ്യപ്രഭുക്കന്മാരും തങ്ങളുടെ ഭൂസംബന്ധങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടി സാധാരണ കർഷകരിൽ നിന്ന് വളരെയേറെ നികുതികൾ പിരിച്ചെടുത്തിരുന്നു. രാജ്യങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിലല്ല, പ്രത്യുത പ്രജകളെ അടിച്ചമർത്തുന്നതിലായിരുന്നു സമ്രാട്ടിന്റെയും പ്രഭുക്കന്മാരുടെയും ശ്രദ്ധ.

സാമൂഹിക ഘടന

ഓരോ നാഗരികതയിലും അതിന്റെ സാമൂഹിക ഘടന രൂപംകൊണ്ടിരുന്നത് അവിടത്തെ തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ രാജ്യത്തെ സൈനികർ, പുരോഹിതർ എന്നീ വിഭാഗങ്ങൾക്ക് സമൂഹത്തിൽ പ്രത്യേക പദവി നല്കിയിരുന്നതായി മിക്കവാറും എല്ലാ നാഗരികതകളിലും കാണാനാവും.
പ്രാചീന രാജവംശങ്ങളുടെ കാലത്ത് ഈജിപ്തിൽ പ്രധാനമായും രണ്ടു വിഭാഗം ആളുകളാണുണ്ടായിരുന്നത്. ഭരണകർത്താക്കളും ഭരണീയരും. ഫറോവമാരായിരുന്നു ഇവിടത്തെ ഭരണാധികാരികൾ. ഭരണീയരിൽ രാജാവിന്റെ ഭടന്മാർ, പുരോഹിതർ, രാജാവിന്റെ കുടിയാന്മാർ, മറ്റു തൊഴിലാളികൾ എന്നിങ്ങനെയുള്ള തട്ടുകളാണുണ്ടായിരുന്നത്. പ്രഭുക്കളെയും അടിമകളെയും ഈ വിഭജനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.
മെസപ്പൊട്ടേമിയയിലെ സാമൂഹിക ഘടനയ്ക്ക് ആധുനിക വ്യവസ്ഥിതിയുമായി ഏറെ സാമ്യമുണ്ട്. അവിടെ പ്രഭു, അഭിജാതൻ, മുഷ്കേനുകൾ എന്നിങ്ങനെയായിരുന്നു സമൂഹവിഭജനം. പ്രഭുക്കൾ സമൂഹത്തിലെ ഏറ്റവും ഉന്നതരും ഭരണാധികാരികളും ഭൂവുടമകളുമായിരുന്നു. അഭിജാതർ മധ്യവർഗ സമൂഹം. രാജ്യത്തെ ഗുമസ്തന്മാരായിരുന്നു അവർ. മുഷ്കേനുകൾ അഥവാ ഭാഗികമായി സ്വതന്ത്രരായ സാധാരണക്കാർ സമൂഹത്തിൽ ഏറ്റവും കീഴ്ത്തട്ടിൽ ഉണ്ടായിരുന്നവരായിരുന്നു. ഇവരിൽ അധികവും അടിമകളായിരുന്നു; അവർക്കും അടിമകൾ ഉണ്ടായിരുന്നു.
മിക്കവാറും എല്ലാ നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അവിടുത്തെ സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പുവരുത്തുന്നതിൽ ഇതിന് കാര്യമായ പങ്കുമുണ്ടായിരുന്നു.
നൈൽനദീതീരങ്ങളിലെ തദ്ദേശീയരധികവും അടിമകളായിരുന്നു. വിദേശികളായ യുദ്ധത്തടവുകാരായിരുന്നു മറ്റ് അടിമകൾ. സുഡാൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു അവരിലധികവും. അടിമകളിൽ ചിലരെ ഫറോവ തന്റെ ആസ്ഥാന സദസ്യർക്ക് ദാനം ചെയ്യുകയും അവർ തങ്ങളോടൊപ്പം ജോലിചെയ്യുന്ന ഈജിപ്തുകാരുമായി മിശ്രവിവാഹത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
മെസപ്പൊട്ടേമിയയിൽ അടിമ വെറും ക്രയവിക്രയ വിധേയമായ ഒരു ചരക്കും യജമാനന്റെ സ്വകാര്യസ്വത്തും നിയമപരമായ യാതൊരു അവകാശവുമില്ലാത്തവരുമായിരുന്നു.
ഭദ്രമായ സാമൂഹികഘടന ഉറപ്പുവരുത്താൻ മിക്കവാറും എല്ലാ നാഗരികതകളിലും നിയമങ്ങൾ ഉണ്ടായിരുന്നതായി വിവിധ പഠനങ്ങളിൽ നിന്നും മനസ്സിലാക്കാം. എന്നാൽ ഒരു സംഹിതയുടെ രൂപത്തിലുള്ള പ്രാമാണിക സിദ്ധാന്തങ്ങളുടെ അഭാവത്തിൽ അതിന്റെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ പ്രയാസമാണ്. നദീതടസംസ്കാരങ്ങളിലെ സാമൂഹിക ഘടനയിൽ നിർണായകസ്ഥാനം സൈന്യത്തിനുണ്ടായിരുന്നു. തങ്ങൾ സൃഷ്ടിച്ചെടുത്ത തനതു സംസ്കാരം അധിനിവേശങ്ങളിലൂടെ നാമാവശേഷമാകാതിരിക്കുന്നതിൽ വലിയ പങ്കാണ് പട്ടാളം വഹിച്ചിട്ടുള്ളത്.
ഈജിപ്തിൽ മതാധിഷ്ഠിത നിയമഘടനയാണ് നിലനിന്നിരുന്നതെങ്കിലും ഇവിടെ എല്ലാ നിയമങ്ങളും പിറവിയെടുത്തതും നിലനിന്നിരുന്നതും ഫറോവയുടെ ഇച്ഛയ്ക്കു വിധേയമായിട്ടായിരുന്നു. നിയമത്തിന്റെ പരമാധികാരം ഫറോവയിലും അദ്ദേഹത്തിന്റെ രണ്ട് പ്രധാനമന്ത്രിമാരിലും നിക്ഷിപ്തമായിരുന്നു.
പ്രാചീന സുമേറിയയിലെ നീതിന്യായ ഭരണം പുരോഹിതന്മാരുടെ പ്രത്യേക അവകാശമായിരുന്നു.

ശാസ്ത്രം

ശാസ്ത്രവിജ്ഞാനരംഗത്ത് നാഗരിക ജനവിഭാഗങ്ങളുടെ വളർച്ച പരിമിതമായിരുന്നുവെങ്കിലും ശാസ്ത്രചരിത്രത്തിന്റെ നാഴികക്കല്ലുകളായ നിരവധി നേട്ടങ്ങൾ അവർക്ക് കൈവരിക്കാനായിട്ടുണ്ട്. ചുറ്റുപാടുകളെ സമൂലം മാറ്റാൻ കഴിവുള്ള വസ്തുതകൾ കണ്ടുപിടിക്കുന്നതിലേറെ അവർക്കു താത്പര്യം തങ്ങളുടെ ജീവിത സാഹചര്യങ്ങൾക്ക് യോജിച്ച വസ്തുതകൾ വളർത്തിയെടുക്കുന്നതിലായിരുന്നു. ഉദാഹരണമായി, കൃഷിയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയോടുകൂടിയ ഏതു ജനതയ്ക്കും വ്യത്യസ്ത കാലാവസ്ഥകളെക്കുറിച്ച് അറിയേണ്ടതുണ്ട്. കൃഷിക്കാരന് പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതിനാൽ അയാൾക്ക് കാലാവസ്ഥാവ്യതിയാനങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പു നല്കുന്ന ഒരു കലണ്ടർ ആവശ്യമായിരുന്നു. വിവിധ നാഗരിക സമൂഹങ്ങൾ ഇതിനായി വിവിധ രീതിയിലുള്ള കലണ്ടറുകൾ ആവിഷ്കരിച്ചതായി കാണാനാകും. സിറിയസ് നക്ഷത്രത്തിന്റെ ഉദയവും നൈൽനദിയിലെ വെള്ളപ്പൊക്കവും തമ്മിലുള്ള ബന്ധം വച്ചുകൊണ്ട് ഈജിപ്തുകാർ ഒരു വർഷത്തിന്റെ ദൈർഘ്യം 365 ദിവസമാണെന്നു നിർണയിക്കുകയുണ്ടായി.
മെസപ്പൊട്ടേമിയയിൽ ആദ്യകാലത്ത് ചന്ദ്രനെ അടിസ്ഥാനമാക്കി അവിടുത്തെ പുരോഹിതന്മാർ ഒരു കലണ്ടർ നിർമിച്ചു. എന്നാൽ ബാബിലോണിയർ ക്രമേണ സൌരവർഷ കലണ്ടർ വികസിപ്പിച്ചെടുത്തു. ഈജിപ്തിൽ ഫറോവ കാലഘട്ടത്തിലും ചൈനയിൽ ഷാങ് രാജവംശ കാലത്തും കലണ്ടറുകൾ ഗണിച്ചതായി വിവിധ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കലണ്ടറുകളെക്കുറിച്ചുള്ള ചർച്ചകളിൽ, കലണ്ടർ നിർമാതാക്കൾക്ക് സഹായകരമായിത്തീർന്നത് ജ്യോതിശ്ശാസ്ത്രപരമായ നിരീക്ഷണങ്ങളാണെന്നു കാണാം. ഈ അന്വേഷണം എത്തിനില്ക്കുന്നത് ജ്യോതിശ്ശാസ്ത്രത്തിൽ നാഗരിക സമൂഹങ്ങൾക്കുള്ള ഗണ്യമായ അറിവിലാണ്. ഇവർ ഗ്രഹണങ്ങൾ വരെ മുൻകൂട്ടി പ്രവചിച്ചിരുന്നു. ബാബിലോണിയൻ ജനതയാണ് ജ്യോതിശ്ശാസ്ത്രത്തിൽ കൂടുതൽ സംഭാവനകൾ നടത്തിയത്.
നാഗരിക സമൂഹം ശാസ്ത്രവിജ്ഞാനത്തിൽ നേട്ടങ്ങൾ കൈവരിച്ച മറ്റ് രണ്ട് പ്രധാന മേഖലകൾ ഗണിതശാസ്ത്രവും വൈദ്യശാസ്ത്രവുമായിരുന്നു ഈജിപ്തിൽ തങ്ങളുടെ പിരമിഡുകൾ അവർ സംവിധാനം ചെയ്യുകയും പണിയുകയും ചെയ്തത് അളവിന്റെയും കണക്കുകൂട്ടലിന്റെയും കാര്യത്തിൽ പറയത്തക്ക അബദ്ധങ്ങൾ ഇല്ലാതെയാണ്. വിസ്തീർണവും വലുപ്പവുമെല്ലാം കൃത്യമായി കണക്കുകൂട്ടാൻ അവർക്കു കഴിഞ്ഞുവെന്നത്, ജ്യാമിതിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു. അങ്കഗണിതത്തിലും അവർക്ക് സ്വന്തം രീതികളുണ്ടായിരുന്നു. അക്കങ്ങൾക്കെല്ലാം പ്രത്യേകം ചിഹ്നങ്ങൾ ഉണ്ടായിരുന്നു. മൊസൊപ്പൊട്ടേമിയക്കാർ അങ്കഗണിതത്തിൽ നിന്നും വ്യത്യസ്തമായി ബീജഗണിതത്തിലൂടെയാണ് ഗണിതശാസ്ത്രത്തെ സമീപിച്ചത്.
വൈദ്യശാസ്ത്രരംഗത്തും ഔഷധ നിർമാണരംഗത്തും സുമേറിയൻ നാഗരിക സമൂഹം ഏറെ നേട്ടങ്ങൾ കൈവരിച്ചതായി കാണാം.

സാങ്കേതിക വിദ്യകൾ

നവീനശിലായുഗത്തിലെ ഭൂരിപക്ഷം ആളുകളുടെയും മുഖ്യതൊഴിൽ കൃഷിയായതിനാൽ കാർഷിക രംഗത്താണ് കൂടുതലായും സാങ്കേതിക വിദ്യകൾ പരീക്ഷിച്ചത്. കൃഷി സ്ഥലത്തേക്കാവശ്യമായ വെള്ളമെത്തിക്കുന്നതിനുള്ള വിവിധ ജലസേചന പദ്ധതികളായിരുന്നു ഇതിൽ മുഖ്യം. മിക്കവാറും എല്ലാ നദീതടസംസ്കാര ജനവിഭാഗങ്ങൾക്കും ഇതിൽ സമാനസ്വഭാവമാണ് കാണാൻ കഴിയുന്നത്. മണ്ണിൽ കോലുകൊണ്ടുകുത്തി കുഴിയുണ്ടാക്കി അതിൽ വിത്തുകൾ ഓരോന്നായിട്ട് മുളപ്പിക്കുന്നതിനുപകരം ചാലുകൾ കീറി വിത്തുകൾ എറിഞ്ഞു വിതക്കുന്ന രീതി ആദ്യമായി അവലംബിച്ചത് യൂഫ്രട്ടീസ് നദീതീരത്താണ്. കലപ്പപോലുള്ള കാർഷിക യന്ത്രങ്ങളുടെ കണ്ടുപിടിത്തം കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യാൻ അവരെ പ്രാപ്തരാക്കി. നിലം ഉഴുന്നതോടുകൂടിത്തന്നെ വിതകൂടി നടത്താൻ സൗകര്യപ്പെടുത്തത്തക്കവണ്ണം കലപ്പയോട് ചേർത്ത് തുളയുള്ള ഒരു ഉപകരണം കൂടി ഘടിപ്പിച്ച് അതിൽ ആവശ്യമുള്ള വിത്ത് നിറയ്ക്കാനും സംവിധാനമുണ്ടായിരുന്നു.
ഭവനനിർമാണത്തിനും മറ്റുമായി ഇഷ്ടിക നിർമിച്ചതാണ് സാങ്കേതിക രംഗത്തെ ഇവരുടെ മറ്റൊരു സംഭാവന. ചൂളയിൽ ചുട്ടെടുത്ത ഇഷ്ടികകൾ ആദ്യമായി നിർമിച്ചത് സുമേറിയക്കാരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈജിപ്തിൽ രാജവാഴ്ച അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് ഈ സാങ്കേതിക വിദ്യ ഉടലെടുത്തത്. അതുവരെ ചുള്ളിക്കമ്പുകൾ പിണച്ചു ചെളിതേച്ചുള്ള പണിയാണ് അവിടെ ഉണ്ടായിരുന്നത്. മോഹൻജോദരൊയിലും ഹാരപ്പയിലുമെല്ലാം കണ്ടെടുത്ത അവശിഷ്ടങ്ങളിൽ ഇടതടവില്ലാതെയുള്ള ഇഷ്ടികപ്പണികൾ കാണാൻ കഴിയും.
ഈജിപ്തുകാർ കളിമൺപാത്ര നിർമാണത്തിലെന്നപോലെ സ്ഫടിക നിർമാണത്തിലും വിദഗ്ധരായിരുന്നു ഈ സാങ്കേതികവിദ്യ പിന്നീട് ഇറ്റലിയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും വ്യാപിച്ചു. ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ള ചില അവശിഷ്ടങ്ങളിൽ നിന്നും ഇത് കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ ശില്പികൾ ശിലാപാത്ര നിർമാണത്തിലും വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. നദീതടങ്ങളിൽ ലോഹനിർമാണ ശാസ്ത്രവും വളർന്നുതുടങ്ങിയിരുന്നു. ചെമ്പ് ചുട്ടുപഴുപ്പിച്ച് പതംവരുത്തുന്ന ലോഹസംസ്കരണപ്രക്രിയയാണ് അവയിൽ ആദ്യത്തേത്.
തുണി നിർമാണരംഗത്ത് ഏറെ മുന്നിട്ടുനിന്ന ഈജിപ്തിൽ നെയ്ത്ത് ഒരു വ്യവസായമായി വളർന്നിരുന്നു. സിറിയയിലും മൊസൊപ്പൊട്ടേമിയയിലും കമ്പിളി ഉത്പാദനമായിരുന്നു ഏറിയ പങ്കും.

സമ്പദ്ഘടന

നദീതട നാഗരിക ജനങ്ങളുടെ സമ്പദ്ഘടനയുടെ അടിസ്ഥാനസ്രോതസ്സ് കാർഷിക വിളകളുടെ വ്യാപാരം തന്നെയായിരുന്നു. വ്യാപാരത്തോട് വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത സമീപനമാണ് ഉണ്ടായിരുന്നത്. ആഭ്യന്തര വ്യാപാരം ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ഫറോവയുടെ സ്വകാര്യ സ്വത്തായിരുന്നു. ഇവിടെ നിന്നും വിദേശ വ്യാപാരം കൂടുതലും നടന്നിരുന്നത് സിറിയയിലേക്കായിരുന്നു. എന്നാൽ, മെസപ്പൊട്ടേമിയയിൽ പൂർണ സ്വാതന്ത്ര്യത്തോടുകൂടി ഒരു വ്യാപാരിക്ക് തന്റെ ജോലി നിർവഹിക്കാമായിരുന്നു. നിയമത്തിന്റെ പരിധിക്കകത്തുനിന്നുകൊണ്ടും പൊതുതാത്പര്യത്തിന്റെ പേരിൽ രാഷ്ട്രം ചുമത്തുന്ന നികുതി വ്യവസ്ഥകൾക്കു വിധേയമായും മാത്രമായിരിക്കണം എന്നു മാത്രം.
മെസപ്പൊട്ടേമിയയിൽ ന്യായമായ കച്ചവടം ഉറപ്പുവരുത്താൻ പ്രത്യേക സേനയെ നിയോഗിച്ചിരുന്നു. വിദേശ വ്യാപാരാഭിവൃദ്ധിക്കുവേണ്ടി വിപുലവും വിശുദ്ധവുമായ ചട്ടങ്ങൾ ഇവിടെ ഏർപ്പെടുത്തിയിരുന്നു. വ്യാപാരാവശ്യങ്ങൾക്കായുള്ള ഗതാഗതരീതികളും പല രാജ്യങ്ങളിലും വ്യത്യസ്തമായിരുന്നു. കരമാർഗമുള്ള യാത്ര ദുഷ്കരമായിരുന്നു. മെസപ്പൊട്ടേമിയക്കാർ ഉരുചക്രവാഹനങ്ങൾ നേരത്തെതന്നെ വികസിപ്പിച്ചിരുന്നെങ്കിലും ദീർഘയാത്ര അസാധ്യമായിരുന്നു. അതുകൊണ്ടുതന്നെ മെസപ്പൊട്ടേമിയയിലും ഈജിപ്തിലുമെല്ലാം കരമാർഗമുള്ള ചരക്കുഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് കഴുതകളെയും ഒട്ടകങ്ങളെയുമായിരുന്നു.
ജലഗതാഗതം ചെലവുകുറഞ്ഞതായതിനാൽ സാധ്യമായ സ്ഥലങ്ങളിലേക്കെല്ലാം ചരക്കുകൾ കടത്തിയിരുന്നത് ജലമാർഗമായിരുന്നു. തങ്ങളുടെ രാജ്യങ്ങളിൽ ഉടനീളം രണ്ടു മഹാനദികൾ ഒഴുകിയിരുന്നുവെന്നുള്ളതും അനറ്റോളിയുടെ കിഴക്കൻ പകുതി മുഴുവനും സിറിയയുടെ ഉത്തരഭാഗവും സ്പർശിക്കുന്ന ഒരു സമ്പൂർണ ജലഗതാഗതമാർഗം തങ്ങൾക്കുണ്ടായിരുന്നുവെന്നുള്ളതും സുമേറിയക്കാർക്കും ബാബിലോണിയക്കാർക്കും വലിയ അനുഗ്രഹമായിരുന്നു.

എഴുത്തുസമ്പ്രദായങ്ങളും വിദ്യാഭ്യാസവും

എഴുത്തുസമ്പ്രദായമെന്നു വിളിക്കാവുന്ന ഒന്ന് ആദ്യമായി രൂപപ്പെടുത്തിയത് സുമേറിയക്കാർ ആയിരുന്നു. സ്വത്തവകാശത്തിന്റെ ഉറപ്പിനായുള്ള അന്വേഷണങ്ങളിൽ നിന്നാണ് എഴുത്തുവിദ്യ പിറന്നത്. ചിത്രവേല ചെയ്യപ്പെട്ട വ്യക്തിപരമായ മുദ്രകളായിട്ടായിരുന്നു അതിന്റെ തുടക്കം. വിവിധതരം സംഭരണികളിലെ അടപ്പ്, ഭാണ്ഡങ്ങളിലെ കുടുക്കിന്റെ പ്രത്യേകത എന്നിവ ആദ്യം ഉടമസ്ഥനെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളായി. പിന്നീട് ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനായി കളിമണ്ണുകൊണ്ട് പൂശിയ ചില അടയാളങ്ങൾ നിലവിൽ വന്നു. അത് വംശീയമായ പ്രതീകങ്ങളുടെ പിറവിക്ക് വഴിതെളിച്ചു. ചിത്രമായ അത്തരം പ്രതിനിധീകരണങ്ങളിൽ നിന്ന് ചിത്രലിപിയും തുടർന്ന് എഴുത്തുകലയും ആരംഭിക്കുകയായിരുന്നു. തെക്കൻ മെസപ്പൊട്ടേമിയയിലായിരുന്നു എഴുത്തുകല ബീജാവാപം ചെയ്തതെന്നാണ് ചരിത്രപണ്ഡിതരുടെ അഭിപ്രായം. നോ: അക്ഷരകല
സുമേറിയയിലും ഈജിപ്തിലും നിലവിൽ വന്ന അതിവിപുലമായ എഴുത്തുകല അതു ചെയ്യുന്നതിനുള്ള വിദഗ്ധപരിശീലനം നേടുകയെന്നത് ഒരു അനിവാര്യതയാക്കി. എഴുത്തുകലയുടെ ആദ്യപ്രായോജകർ പുരോഹിതരായിരുന്നു. അവരിൽ നിന്ന് അതു പഠിക്കുന്നതിനു വിശേഷപരിശീലനവും, ഗുരുകുല രീതിയിലുള്ള പ്രായോഗിക പരിശീലനവും ആവശ്യമായി വന്നു. അങ്ങനെ പുരോഹിത വർഗത്തോടൊപ്പം എഴുത്തുജോലിക്കാർ എന്നൊരു വിഭാഗവും ഉണ്ടായി. അതുകൊണ്ട് വിദ്യാഭ്യാസ കുത്തക പുരോഹിതന്മാരുടെ കൈയിലായി. നോ: വിദ്യാഭ്യാസം

മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും

ഓരോ നദീതടസംസ്കാരത്തിലും നിലനിന്നിരുന്ന സാമൂഹികഘടനയാണ് അവിടത്തെ മതപരമായ ആശയങ്ങളെ ഏറിയകൂറും രൂപപ്പെടുത്തിയത്.
ഈജിപ്തുകാരുടെ ആദ്യകാല മതസങ്കല്പം വളരെ സങ്കീർണമായിരുന്നു. ദുർജ്ഞേയമായ പ്രപഞ്ചരഹസ്യങ്ങൾക്കൊക്കെ അവർ ദൈവികത്വം നല്കി. രാജാവ് പ്രധാനദൈവമായ ഹോറസിന്റെ പ്രതിപുരുഷനായി അംഗീകരിക്കപ്പെട്ടു. പില്ക്കാലത്ത് അവർ ഏകമതവിശ്വാസത്തിലേക്ക് എത്തുകയുണ്ടായി.
ഈശ്വരൻ എല്ലാറ്റിലുമുണ്ടെന്നും എല്ലാം ഈശ്വരമയമാണെന്നുമുള്ള വിശ്വദേവതാവാദികളായിരുന്നു സുമേറിയൻ ജനത. പ്രപഞ്ച പരിപാലനത്തിനു നാല് ദൈവങ്ങളെ അവർ സൃഷ്ടിച്ചിരുന്നു. അനു (ആകാശം), കി (ഭൂമിദേവി), എൻലിൽ (വായുഭഗവാൻ) എങ്കി (ജലദേവത) ഇങ്ങനെയായിരുന്നു ദൈവസങ്കല്പം. ഓരോ നഗരവും ഓരോ ദൈവത്തിന്റെ പരിരക്ഷയിലായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെല്ലാം ദൈവങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവർ നല്കിയിരുന്നത്. ദുമു-സി (സംഹാരമൂർത്തി) ഇനന്ന ദേവിയെ വിവാഹം കഴിക്കുന്നതോടെ ശൈത്യകാലം തുടങ്ങും. ജനങ്ങൾക്കും ഭൂമിക്കും സമൃദ്ധിയുടേതാണ് ഇക്കാലം. ദേവിയെ (ഇനന്ന) പ്രസാദിപ്പിക്കാൻ ദുമു-സിക്ക് കഴിയാതെ വരുന്നു. ഇതോടെ ദേവി കോപിഷ്ടയും അസംതൃപ്തയുമായി ഭർത്താവിനോട് കുറച്ചുകാലം (ആറ്മാസം) പാതാളത്തിലേക്ക് പോകാൻ കല്പിക്കുന്നു. ഇക്കാലം വേനൽക്കാലമാകും.
സിന്ധുനദീതടസംസ്കാരത്തിൽ ദൈവിക സങ്കല്പങ്ങൾക്ക് മുന്തിയ പ്രാധാന്യമാണുണ്ടായിരുന്നത്. മൂന്ന് തലകളുണ്ടായിരുന്ന പശുപതി(ശിവൻ)യായിരുന്നു പ്രധാന ആരാധനാമൂർത്തി. മരങ്ങളെയും മൃഗങ്ങളെയും ആരാധിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. ആൽമരങ്ങൾ, പാലമരങ്ങൾ തുടങ്ങിയ മരങ്ങളും ആരാധിക്കപ്പെട്ടിരുന്നു. ലിംഗപൂജയും നിലവിലുണ്ടായിരുന്നു.
ചൈനീസ് സംസ്കാരത്തിലെ മതചിന്തകളുടെ ആവിർഭാവം പിതൃപൂജയിൽ തുടങ്ങുന്നു എന്നാണു നിഗമനം. ഒരാളുടെ യഥാർഥ ശക്തി ആരംഭിക്കുന്നത് അയാളുടെ മരണാനന്തരമാണെന്ന വിശ്വാസമായിരുന്നു അതിനടിസ്ഥാനം. അങ്ങനെ പരേതാരാധനയും പരേതർക്കായുള്ള ബലിതർപ്പണങ്ങളും നിലവിൽ വന്നു. മറ്റൊരു സംസ്കാരത്തിനും അവകാശപ്പെടാനാവാത്തവിധമുള്ള പാരമ്പര്യത്തിന്റെ തുടർച്ചയും രാഷ്ട്രീയവിസ്ഫോടനങ്ങൾക്കെതിരായ ദൃഢപ്രതിജ്ഞയും ചൈനീസ് സംസ്കാരത്തിന് സമ്മാനിച്ചത് പരേതാരാധനയിലൂന്നി വികസിച്ച ഈ മതസമ്പ്രദായമാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കലയും സാഹിത്യവും

പ്രയോജനക്ഷമതയ്ക്ക് മുൻതൂക്കം നല്കുന്ന, അഥവാ പ്രയോജനകരമായ പദാർഥങ്ങളെ മോടിപിടിപ്പിക്കുന്നതരം, പ്രയുക്തകലയിൽ നിന്ന് സുന്ദരകലയിലേക്കുള്ള പരിണാമമാണ് നദീതടസംസ്കാരങ്ങൾ സമ്മാനിച്ച കലാപരമായ അടിസ്ഥാന സംഭാവന.
ചുണ്ണാമ്പുകല്ലിൽത്തീർത്ത മെസപ്പൊട്ടേമിയൻ പൂപ്പാത്രങ്ങൾ, മാടമ്പിമാരുടെ ശവക്കല്ലറകൾക്കായിത്തീർത്ത ഈജിപ്ഷ്യൻ പ്രതിമകൾ, വിവിധ സംസ്കാരങ്ങളിലെ ദേവാലയ ചിത്ര-ശില്പവേലകൾ, ചമയപ്പെട്ടികൾ, കരണ്ടിപ്പിടികൾ, ചഷകങ്ങൾ എന്നിവയിലെ കൊത്തുപണികൾ തുടങ്ങിയവയൊക്കെ നദീതടസംസ്കാരങ്ങളിലെ കലാവൈവിധ്യത്തിനു നിദർശനമായിരുന്നു.
ഈജിപ്തിനും മെസപ്പൊട്ടേമിയയ്ക്കും പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ നിന്നും വ്യത്യസ്തമായ സുകുമാര കലാമാതൃകകളാണ് ക്രീറ്റിലുണ്ടായിരുന്നത്. അവിടെ നിന്നും ലഭ്യമായിട്ടുള്ള ദന്ത-ലോഹശില്പങ്ങളിലും ചുവർചിത്രങ്ങളിലും ആധ്യാത്മികഭാവങ്ങൾക്ക് ലവലേശം ഊന്നൽ കൊടുക്കാത്ത, ദേശസംസ്കാര ബാഹ്യമായ ഒരു ആത്മബോധത്തിൽ നിന്നും പിറന്ന കലാശൈലി കാണാം.
പില്ക്കാല ദ്രാവിഡകലയുടെ ഉദയത്തിനു വഴിതെളിച്ച ഒരു വിശിഷ്ട പ്രതിഭാസമായിരുന്നു ഹാരപ്പാകല. ചൈനീസ് കലയുടെ സവിശേഷത അതിന്റെ സാങ്കേതികമികവായിരുന്നു.
മാരിക്കൊട്ടാരത്തിലെ ചുവർചിത്രങ്ങൾ മെസപ്പൊട്ടേമിയൻ ചിത്രകലയുടെ ശൈലി സങ്കീർണമായിരുന്നു എന്നത് വ്യക്തമാക്കുന്നു. ശിലാശില്പങ്ങൾ, കളിമൺവിഗ്രഹങ്ങൾ, ഫലകങ്ങളിലെ കൊത്തുപണികൾ എന്നിവയാണ് സുമേറിയൻകലയുമായി ബന്ധപ്പെട്ട മറ്റ് ലഭ്യമാതൃകകൾ.
സംഗീതകലയുടെ രംഗത്തുണ്ടായിരുന്ന കുതിപ്പുകളെക്കുറിച്ചും ധാരാളം സൂചനകൾ ഇവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ സ്വരപഞ്ചക സമ്പ്രദായം നിലവിലിരുന്നപ്പോൾ, ഇവിടങ്ങളിൽ സപ്തസ്വരസമ്പ്രദായം നിലവിൽ വന്നിരുന്നു എന്നാണ് അനുമാനിക്കപ്പെട്ടിട്ടുള്ളത്. വിവിധ നദീതടസംസ്കാരങ്ങളിലെ സമ്പന്നമായ സംഗീതപാരമ്പര്യത്തിനു നിദർശനമായി നിരവധി വാദ്യോപകരണങ്ങൾ ലഭ്യമായിട്ടുണ്ട്. അവയിൽ ഇലത്താളം, പലതരം ചെണ്ടകൾ, പടഹം, പെരുമ്പറ, ഗഞ്ചിറ, ഓടക്കുഴൽ, വിവിധതരം കുഴലുകൾ, കാഹളങ്ങൾ, കൊമ്പുകൾ, സാരംഗി, വീണ, ഹാർവ്, ലയർ, ലൂട്ട് തുടങ്ങിയവ ഉൾപ്പെടുന്നു.
വെങ്കലയുഗകാലത്ത് ഈജിപ്തിനും മെസപ്പൊട്ടേമിയയ്ക്കും ലഭിച്ച മുഖ്യസാഹിത്യരചനകൾ പ്രാചീനേതിഹാസങ്ങളായിരുന്നു. ഓർത്തുവയ്ക്കാൻ എളുപ്പമായതിനാൽ പദ്യരചനകളായിരുന്നു ധാരാളമായി ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പദ്യരചനകളിൽ ഈരടികളും ചതുഷ്പദികളും കാണാം.

പതനം

സമ്പദ്സമൃദ്ധങ്ങളായിരുന്ന ഈ സാമ്രാജ്യങ്ങൾ അന്യരാഷ്ട്രങ്ങളുടെ അസൂയയ്ക്കു പാത്രമായി. അതിന്റെ ഫലമായി ഓരോ സാമ്രാജ്യത്തിനും നിരവധി വിദേശീയാക്രമണങ്ങളെ നേരിടേണ്ടിവന്നു. സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ഇക്കാലത്തുണ്ടായി. ഒരു യുദ്ധത്തിൽ വിജയിക്കുന്ന സാമ്രാജ്യം മറ്റൊരുഘട്ടത്തിൽ മറ്റേതെങ്കിലും സാമ്രാജ്യത്തോടു പരാജയപ്പെട്ടിരുന്നു. സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുടെ ഫലമായി അവ ഓരോന്നും തകർന്നുതുടങ്ങി. ചില സാമ്രാജ്യങ്ങൾ ആഭ്യന്തര കലാപങ്ങൾകൊണ്ടും തകർന്നിട്ടുണ്ട്. അമിത സമൃദ്ധി പലപ്പോഴും ജനതയുടെ ജാഗ്രതയും ഉന്മേഷവും അധ്വാനശീലവും നഷ്ടമാക്കിയതും തകർച്ചകൾക്ക് കാരണമായിട്ടുണ്ട്.
ഓരോ പുരാതന നദീതടസാമ്രാജ്യവും തകർന്നതിനെത്തുടർന്ന് ഭൂപ്രദേശത്ത് വീണ്ടും ചെറിയ ദേശീയ രാഷ്ട്രങ്ങൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇന്ത്യയിലും ചൈനയിലുംമാത്രം സാമ്രാജ്യശക്തികൾ തുടർന്നും നിലനിന്നു, ഉദാഹരണമായി ഇന്ത്യയിൽ മൗര്യസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം കനിഷ്കന്റെ കുശാന സാമ്രാജ്യം, ഗുപ്ത സാമ്രാജ്യം, ഹർഷവർധനന്റെ സാമ്രാജ്യം തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് അധികാരത്തിൽ വന്നിട്ടുണ്ട്. ചൈനയിലും ഇതുപോലുള്ള സാമ്രാജ്യങ്ങൾ നിലവിൽ വന്നിരുന്നു. കാലക്രമത്തിൽ ശാസ്ത്രീയവിജ്ഞാനത്തിന്റെ വളർച്ചയെത്തുടർന്ന് പുരാതന നദീതട സംസ്കാരങ്ങളുടെ പ്രാധാന്യം കുറഞ്ഞു. ഉദാഹരണമായി വിദ്യുച്ഛക്തി കണ്ടുപിടിച്ചതോടുകൂടി വ്യവസായ കേന്ദ്രങ്ങൾ നദീതീരങ്ങളിൽ നിന്നും മറ്റുസ്ഥലങ്ങളിലേക്കു മാറ്റിത്തുടങ്ങി. റെയിൽവേ ഗതാഗതവും വ്യോമഗതാഗതവും വ്യാപിച്ചതോടുകൂടി നദികളിൽക്കൂടിയുള്ള ഗതാഗതവും ഏറെക്കുറഞ്ഞു. അതിന്റെ ഫലമായി നദീതടസംസ്കാരങ്ങൾ മറ്റു പ്രദേശങ്ങളിലെ സംസ്കാരത്തിനു സമാനമായി മാറി.
പ്രാചീന നദീതടസംസ്കൃതികൾ പലതും ഭൗതികമായി മണ്ണടിഞ്ഞുവെങ്കിലും അവ നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമായ ഒന്നെന്ന രീതിയിലും അനശ്വരങ്ങളാണ്. പില്ക്കാലചരിത്രത്തിലും നദികളും നഗരസംസ്കൃതിയും തമ്മിലുള്ള ഒരു ദൃഢബന്ധം കാണാം. പല വിശ്വനഗരികളും നദീതീരങ്ങളിൽ സ്ഥിതിചെയ്യുന്നത് ഇതിനുദാഹരണമാണ്. അത്തരം ചില പ്രധാന നഗരങ്ങൾ ഇവയാണ്. ആംസ്റ്റർഡാം (ആംസ്റ്റെൽ നദി-നെതർലൻഡ്), ബാംഗ്കോക്ക് (chao phraya-തായ്‌ലൻഡ്), ബർലിൻ (സ്പ്രീ, ഹാവെൽ നദികൾ-ജർമനി), ബുഡാപെസ്റ്റ് (ദാന്യുബ് നദി-ഹംഗറി), ബ്യൂണസ് അയേഴ്സ് (റിയോ ഡി ലാപ്ളാറ്റ നദി-അർജന്റീന), കൊൽക്കത്ത (ഹൂഗ്ളി നദി-ഇന്ത്യ), ഡൽഹി (യമുനാ നദി, ഇന്ത്യ), ഹോചിമിൻ സിറ്റി (സൈഗോൺ നദി-വിയറ്റ്നാം), ജക്കാർത്ത (ലിവ്യുങ് നദി- ഇംഗ്ളണ്ട്), മോസ്കോ (മസ്ക്വ നദി-റഷ്യ), പാരീസ് (സെയ്ൻ നദി-ഫ്രാൻസ്), സാന്റിയോഗോ (മാപോചോ-ചിലി), ടോക്കിയോ (സുമിദ നദി-ജപ്പാൻ), വിയന്ന (ഡാന്യൂബ് നദി-ആസ്ട്രിയ).



















നിങ്ങളുടെ ഭാഷ, വെബിൽ എവിടേയും

നിങ്ങൾ താൽപ്പര്യപ്പെടുന്ന ഭാഷയിൽ നിങ്ങൾ ആഗ്രഹിക്കുമ്പോൾ ടൈപ്പുചെയ്യുന്നത് ക്ലൗഡ് എഴുത്ത് ഉപകരണങ്ങൾ എളുപ്പമുള്ളതാക്കുന്നു.
മറ്റൊരു ഭാഷയിൽ ടൈപ്പുചെയ്യുന്നതിനായി സ്വിച്ചുചെയ്യാനും, അതേപോലെ എളുപ്പത്തിൽ മടങ്ങിയെത്താനും മൗസ് ക്ലിക്ക് ഉപയോഗിക്കുക. Google എഴുത്ത് ഉപകരണങ്ങൾ 70-ലധികം ഭാഷകളിലായി വെർച്വൽ കീബോർഡുകളും, ഒപ്പം 20-ലധികം വ്യത്യസ്‌ത സ്‌ക്രിപ്റ്റുകളിലായി പൂർണ്ണമായ IME-കളും അല്ലെങ്കിൽ ലിപ്യന്തരണവും നൽകുന്നു.


അടുക്കള ഉപകരണങ്ങള്‍

ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പിക്കഴിക്കുന്നതിനും മറ്റും അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. പുരാതനകാലത്തു ചുട്ടെടുക്കുക എന്ന ഒരേ ഒരു രീതിയില്‍ പാചകം ഒതുങ്ങി നിന്നിരുന്നു. അതിന് പാത്രങ്ങളുടെയോ മറ്റുപകരണങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. ചുടുക, വെള്ളത്തില്‍ വേവിക്കുക, ആവിയില്‍ പുഴുങ്ങുക, പൊരിക്കുക, വറക്കുക എന്നിങ്ങനെ പാചകരീതി വിവിധവും സങ്കീര്‍ണവും ആയതോടെയാണ് പലതരം ഉപകരണങ്ങളും പാത്രങ്ങളും കണ്ടുപിടിക്കപ്പെട്ടത്. എസ്കിമോകള്‍, വ. അമേരിക്കയിലെ അമേരിന്ത്യര്‍ മുതലായവര്‍ പാകംചെയ്യുന്നതിനുള്ള പാത്രമായി ചില മൃഗങ്ങളുടെ കട്ടിയുള്ള ആമാശയം ഉപയോഗിച്ചിരുന്നു. ഇന്തോനേഷ്യയിലും ഏഷ്യയുടെ തെ.കിഴക്കന്‍ പ്രദേശങ്ങളിലും മുളംകുഴലുകളാണ് ഇക്കാര്യത്തിന് ഉപയോഗിച്ചിരുന്നത്. അസ്ഥിരമായ നാടോടി ജീവിതക്രമത്തില്‍ നിന്നും സുസ്ഥിരമായ കാര്‍ഷികജീവിതത്തിലേക്കു മനുഷ്യവര്‍ഗം പുരോഗമിച്ച ആദ്യകാലഘട്ടങ്ങളില്‍തന്നെ കല്ലുകൊണ്ടുള്ള പലതരം ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. അരകല്ല്, തിരികല്ല്, ഉരല്‍ തുടങ്ങിയവയുടെ ആവിര്‍ഭാവം ഇങ്ങനെയാണ് (നോ: അമ്മിക്കല്ല്, അരകല്ല്; ആട്ടുകല്ല്). ഭൂഖനനഗവേഷണങ്ങളുടെ ഫലമായി പുരാതനകാലത്തെ അടുക്കള-ഉപകരണങ്ങളുടെ ഒട്ടേറെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവയില്‍നിന്നെല്ലാം അന്ന് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന അടുക്കള-ഉപകരണങ്ങളുടെ രൂപത്തെയും സ്വഭാവത്തെയും പറ്റി വളരെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. പൊംപേയ്, ഹെര്‍ക്കുലേനിയം എന്നിവിടങ്ങളില്‍നിന്നും 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. കരി ഉപയോഗിച്ചു കത്തിക്കുന്ന അടുപ്പ്, ഉറിപോലെയുള്ള പിച്ചളപ്പാത്രങ്ങള്‍, അടപലക എന്നിവ ഇതില്‍പ്പെടുന്നു. ഗ്രീക്കുകാരും റോമാക്കാരും വളരെയധികം വൈവിധ്യമുള്ള അടുക്കള-ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. വാര്‍പ്പിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ട പാത്രങ്ങള്‍, സോസ്പാന്‍, പൊരിക്കുന്നതിനുള്ള പാത്രങ്ങള്‍, തിളപ്പിക്കുന്നതിനുള്ളവ (double bottomed pots), മണ്ണുകൊണ്ടു നിര്‍മിച്ച സൂപ്പുപാത്രങ്ങള്‍, ബേസിനുകള്‍, വിളമ്പിക്കൊടുക്കുന്നതിനുള്ള വലിയ ഭരണികള്‍ എന്നിവയെല്ലാം ഇങ്ങനെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അസീറിയാക്കാരും പേഴ്സ്യാക്കാരും ഊണുമേശ ആകര്‍ഷകമാക്കുന്നതില്‍ വളരെ ശ്രദ്ധിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകള്‍ പുരാവസ്തുഗവേഷണഫലമായി ലഭിച്ചിട്ടുണ്ട്. 17-ാം ശ.-ത്തോടുകൂടി ഇന്നത്തെ പ്രഷര്‍കുക്കറിനോടു സാദൃശ്യമുള്ള ഇരുമ്പ് സോസ്പാന്‍, മുള്ള് (fork), പലതരം പാത്രങ്ങള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടു. 18-ാം ശ.-ത്തിലാണ് പാകം ചെയ്യാന്‍ കണ്ണാടിപ്പാത്രങ്ങളും ഇനാമല്‍ പൂശിയ പാത്രങ്ങളും ഉപയോഗിച്ചുതുടങ്ങിയത്. 19-ാം ശ. മുതല്‍ അടുക്കളയുടെ സംവിധാനത്തിലും ഉപകരണങ്ങളുടെ നിര്‍മാണത്തിലും ശീഘ്രഗതിയിലുള്ള പുരോഗതിയുണ്ടായി. അടുപ്പില്‍ തീകത്തിച്ച് പാകംചെയ്യുന്നരീതി മാറി ഗ്യാസ് അടുപ്പുകള്‍, വൈദ്യുത-അടുപ്പുകള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടു (നോ: അടുപ്പ്). പഴയ ഉപകരണങ്ങള്‍ പരിഷ്കരിക്കുകയും പുതിയവ കണ്ടുപിടിക്കുകയും ചെയ്തു. തകരം, ചെമ്പ് എന്നിവകൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ക്കുപകരം, അലൂമിനിയം, സ്റ്റീല്‍ എന്നിവകൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ ധാരാളം ഉപയോഗിക്കപ്പെട്ടു. ചൂടുതട്ടിയാല്‍ കേടുവരാത്ത കണ്ണാടിഉപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടതോടെ പാകംചെയ്യലും വിളമ്പിക്കൊടുക്കലും ഒരേപാത്രത്തില്‍ തന്നെയാകാമെന്നുവരെ വന്നു.
നിര്‍മാണപദാര്‍ഥം. ലോഹംകൊണ്ടോ, തടികൊണ്ടോ, മണ്ണുകൊണ്ടോ നിര്‍മിച്ച ഉപകരണങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്. അടുക്കളയില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങള്‍ താഴെ വിവരിക്കുന്നു:
(1 )ലോഹം. ചെമ്പുകലങ്ങള്‍, ഓടുകൊണ്ടുണ്ടാക്കിയ തവികള്‍, ചട്ടുകം, ഉരുളി, കരണ്ടി, മൊന്ത, ചീനച്ചട്ടി, ദോശക്കല്ല്, റൊട്ടി ഉണ്ടാക്കുന്നതിനുള്ള ഇരുമ്പുതവ, അപ്പക്കാര, ചിപ്പിലി, കോരിക, സേവനാഴി, തേങ്കുഴല്‍, ഇഡ്ഡലിപ്പാത്രം, അരിവാള്‍, കറിക്കത്തി, വെട്ടുകത്തി, പര്‍പ്പടകസൂചി, അപ്പക്കോല്‍, അരിപ്പ എന്നിവ.
(2)തടി. മത്ത്, ചിരവ, അടപലക, കലം, മരപ്ളാവില, തവി, പല വലുപ്പത്തിലുള്ള മരവികള്‍, ചപ്പാത്തി ഉണ്ടാക്കുന്ന പലക, അതിനുള്ള ഉരുളന്‍തടി മുതലായവ.
(3)മണ്ണ്. കുടം, കലം, ചട്ടി, ഭരണി, കല്‍ച്ചട്ടി, വിളമ്പിക്കൊടുക്കുന്നതിനുള്ള പാത്രങ്ങള്‍, അടപ്പുചട്ടി എന്നിവ ഇതില്‍പ്പെടുന്നു.
കയര്‍, ഓല എന്നിവകൊണ്ടു നിര്‍മിക്കുന്ന ഉറി, തിരിക, എന്നിവയും, മുള, ഈറ തുടങ്ങിയവകൊണ്ടു നിര്‍മിക്കുന്ന കുട്ട, വട്ടി, മുറം എന്നിവയും അടുക്കള-ഉപകരണങ്ങളില്‍ പെടുന്നു.
ആധുനികോപകരണങ്ങള്‍. ഭക്ഷ്യസാധനങ്ങളിലും പാചകരീതിയിലും വൈവിധ്യമുണ്ടായതോടെ നൂതനങ്ങളായ അനവധി അടുക്കള-ഉപകരണങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടു. സമയം ലാഭിക്കുക, അപകടങ്ങള്‍ ഒഴിവാക്കുക, ജോലി ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് പല ഉപയോഗങ്ങള്‍ ഒരേ ഉപകരണംകൊണ്ടു സാധിക്കുന്നതും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ അനവധി അടുക്കള-ഉപകരണങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടു. ഇവ പ്രധാനമായി വൈദ്യുതികൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നവയാണ്. കുഴയ്ക്കുന്നതിനും പതപ്പിക്കുന്നതിനും മറ്റുമുള്ള മിക്സറുകള്‍ (mixers), അരയ്ക്കാനും പൊടിയ്ക്കാനും ഉതകുന്ന മിക്സര്‍ ഗ്രൈന്‍ഡര്‍, പച്ചക്കറികള്‍, മാംസം, മത്സ്യം മുതലായവ മുറിക്കാനുപയോഗിക്കുന്ന സൂപ്പര്‍ സ്ളൈസര്‍, ഗ്രേറ്റര്‍, മാവുകുഴക്കാനും പച്ചക്കറികളും മറ്റും അരിയാനും അരയ്ക്കാനും ഉപയോഗിക്കുന്ന ഫുഡ്പ്രോസസര്‍, പഴച്ചാറുകളും പച്ചക്കറി ജ്യൂസുകളും എടുക്കുന്ന ജ്യൂസറുകള്‍, ബ്രഡ് ടോസ്റ്റര്‍, ചപ്പാത്തി മേക്കര്‍, ഗ്രില്ലര്‍, കോഫി മേക്കര്‍, ടീ മേക്കര്‍ എന്നിവ ആധുനിക അടുക്കള ഉപകരണങ്ങളാണ്. ആഹാരപദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനും ഐസ്ക്രീം, പുഡ്ഡിംഗ് മുതലായ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന റെഫ്രിജറേറ്റര്‍, ഭക്ഷണപദാര്‍ഥങ്ങള്‍ വേഗത്തില്‍ പാകംചെയ്യാന്‍ സഹായിക്കുന്ന പ്രഷര്‍കുക്കര്‍, മൈക്രോവേവ് അവനുകള്‍, വെള്ളം തിളപ്പിക്കുന്നതിനും മറ്റുമുള്ള ബോയിലറുകള്‍, ആഹാരപദാര്‍ഥങ്ങള്‍ ചൂടുമാറാതെ സൂക്ഷിക്കുന്നതിനുള്ള കാസറോളുകള്‍, തെര്‍മോസ്ഫ്ളാസ്ക്, പാത്രംകഴുകുന്നതിനുള്ള ഉപകരണം (dish washer) എന്നിവയും ആധുനിക അടുക്കളകള്‍ക്ക് അലങ്കാരമാണ്. ആഹാരം വിളമ്പിവയ്ക്കുന്നതിന് പ്രാചീനകാലംതൊട്ടേ ചീനക്കളിമണ്ണുകൊണ്ടു നിര്‍മിച്ചിട്ടുള്ള പലതരം പ്ളേറ്റുകള്‍, കപ്പുകള്‍, സാസറുകള്‍, ഭരണികള്‍, കുടുവന്‍പിഞ്ഞാണങ്ങള്‍ എന്നിവയും, സ്ഫടികനിര്‍മിതമായ കുപ്പികള്‍, ഭരണികള്‍, പ്ളേറ്റുകള്‍, കപ്പുകള്‍, കോപ്പകള്‍, ടംബ്ളറുകള്‍, സാസറുകള്‍ എന്നിവയും, ഇരുമ്പില്‍ നിര്‍മിച്ച് ഇനാമല്‍പൂശിയ പാത്രങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. പ്ളാസ്റ്റിക്കില്‍ നിര്‍മിതമായ ഈവക സാധനങ്ങള്‍ ഇന്ന് സുലഭമാണ്. അതുപോലെ അലൂമിനിയം, നിക്കല്‍, വൈറ്റ്മെറ്റല്‍ തുടങ്ങിയ ലോഹങ്ങളില്‍ നിര്‍മിക്കപ്പെട്ട പാത്രങ്ങളും ഉപയോഗത്തിലുണ്ട്. താത്കാലികമായ ഉപയോഗം മാത്രം കരുതി കടലാസു പള്‍പ്പുകൊണ്ടു നിര്‍മിതമായ പ്ളേറ്റുകളും കപ്പുകളും സാസറുകളും ഉപയോഗിച്ചുവരുന്നുണ്ട്.
ഭാരതത്തില്‍. കുടുംബത്തിന്റെ അംഗസംഖ്യയും ജീവിതനിലവാരവും കണക്കിലെടുത്ത് അടുക്കള-ഉപകരണങ്ങളുടെ എണ്ണവും തരവും പാചകവിദഗ്ധന്‍മാര്‍ പ്രത്യേകം ചിട്ടപ്പെടുത്തിയിരുന്നു. ഉപകരണങ്ങള്‍ അവ നിര്‍മിക്കാനുപയോഗിച്ച വസ്തുക്കളുടെ ഗുണദോഷങ്ങള്‍ അറിഞ്ഞശേഷമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തൈരു കടയുന്നതിനുള്ള മത്ത് കറിവേപ്പിന്റെയോ നാരകത്തിന്റെയോ തടി ഉപയോഗിച്ചും, കലം വയണയുടെ തടികൊണ്ടും ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടാണ്. അതുപോലെ ഓരോ ലോഹത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ടെന്നും പലതരം ലോഹങ്ങള്‍ മനുഷ്യശരീരത്തെ ഏതുവിധത്തില്‍ ബാധിക്കുന്നുവെന്നും വാഗ്ഭടാചാര്യര്‍ അഷ്ടാംഗഹൃദയത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആരോഗ്യത്തിന് ഏറ്റവും നല്ല ലോഹം സ്വര്‍ണമാണ്. ഇത് ശരീരത്തിന് മാര്‍ദവവും ശക്തിയും പുഷ്ടിയും നല്കുന്നു. വിഷാംശത്തെ നശിപ്പിക്കുകയും ചെയ്യും. രാജാക്കന്‍മാരും പ്രഭുക്കന്‍മാരും ആഹാരം കഴിക്കുന്നതിന് സ്വര്‍ണത്തില്‍ നിര്‍മിച്ച തളികകളും വാല്‍ക്കിണ്ടികളും ഉപയോഗിച്ചിരുന്നത് അവയ്ക്കുള്ള പ്രത്യേകഗുണം മനസ്സിലാക്കിയിട്ടായിരിക്കാം. വാതം, കഫം എന്നിവയ്ക്കു ചെമ്പും; പ്രമേഹം, പാണ്ഡുരോഗം, നേത്രരോഗം, വാതം എന്നിവയ്ക്ക് ഈയവും ഔഷധമാണ്. കഫത്തിനും പിത്തത്തിനും ഈയവും ചെമ്പും ചേര്‍ത്തുണ്ടാക്കുന്ന ഓട് പ്രതിവിധിയാണ്. കൃമിശല്യം, പിത്തം (വിളര്‍ച്ച) എന്നീ രോഗങ്ങളുടെ ശമനത്തിന് ഉരുക്ക് ഫലപ്രദമാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഉരുക്ക് ആവശ്യമാണ്. ചെമ്പ്, ഓട്, പിച്ചള എന്നീ ലോഹങ്ങളേക്കാള്‍ ഈയം ഗുണമുള്ളതായതുകൊണ്ട് അത്തരം ലോഹങ്ങള്‍കൊണ്ടുണ്ടാക്കിയിട്ടുള്ള പാത്രങ്ങള്‍ വെളുത്തീയം പൂശിയിട്ട് ഉപയോഗിക്കുന്നതുകൊള്ളാം. വാതം, പിത്തം ഇവയ്ക്ക് വെള്ളി ഒരു ഔഷധമാണ്. ഇങ്ങനെ നോക്കുമ്പോള്‍ പാചകം ചെയ്യുന്നതിനും വിളമ്പിക്കൊടുക്കുന്നതിനും വിവിധ ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്നു ബോധ്യമാകും.
കേരളത്തില്‍. ആധുനികങ്ങളായ അടുക്കള-ഉപകരണങ്ങള്‍ കേരളത്തിലും വളരെവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ എണ്ണം, ജീവിതരീതി, പാചകരീതി, ധനസ്ഥിതി എന്നിവയിലുള്ള വ്യത്യാസമനുസരിച്ച് നിത്യോപയോഗസാധനങ്ങളിലും വൈവിധ്യം കാണുന്നുണ്ട്. വരുമാനം കുറഞ്ഞവര്‍ മണ്‍പാത്രങ്ങള്‍, അലൂമിനിയംപാത്രങ്ങള്‍, തടികൊണ്ടുതീര്‍ത്ത ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍, ഇടത്തരം കുടുംബങ്ങളില്‍ പിച്ചള, ചെമ്പ്, ഓട്, സ്റ്റീല്‍ തുടങ്ങിയ ലോഹങ്ങള്‍കൊണ്ടുതീര്‍ത്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. റെഫ്രിജറേറ്റര്‍, വൈദ്യുത-അടുപ്പുകള്‍, വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന മറ്റുപകരണങ്ങള്‍ എന്നിവ ധനികകുടുംബങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളു. ഭക്ഷണം കഴിക്കുന്നതിന് വാഴയിലയാണ് അടുത്തകാലംവരെ ഉപയോഗിച്ചിരുന്നത്. ഇന്നും സദ്യകള്‍ക്ക് വാഴയിലയില്‍തന്നെയാണ് വിളമ്പുന്നത്. നിലത്ത് പായോ തടുക്കോ വിരിച്ച് അതില്‍ ഇരുന്നോ, കുരണ്ടിയിട്ട് അതില്‍ ഇരുന്നോ ഉണ്ണുന്നസമ്പ്രദായമാണ് പണ്ടുമുതലേ കേരളത്തില്‍ നിലവിലിരുന്നത്. ഇന്ന് അത് പാടെ മാറിയിരിക്കുന്നു. ബഞ്ച്, നാല്കാലി, കസേര തുടങ്ങിയ ഇരിപ്പിടങ്ങളിലിരുന്ന് മേശപ്പുറത്ത് പാത്രങ്ങളില്‍ വിളമ്പിവച്ച് ഭക്ഷിക്കുന്ന സമ്പ്രദായം ഇന്ന് സര്‍വസാധാരണമായിട്ടുണ്ട്.

ഇന്റർനെറ്റ് 101

എന്താണ് വെബ്, ഇതിനെ എങ്ങനെ നിങ്ങൾക്കായി പ്രവർത്തിപ്പിക്കാനാവും?
അറിഞ്ഞിരിക്കേണ്ടത് എന്നതിൽ നിങ്ങൾ സുരക്ഷയേയും പരിരക്ഷയേയും കുറിച്ചുള്ള നുറുങ്ങുകൾക്കായി പര്യവേക്ഷണം നടത്തുമ്പോൾ, വെബ് എന്താണെന്നതിനെക്കുറിച്ചും ജനപ്രിയ ഓൺലൈൻ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്നതിനെക്കുറിച്ചും സംശയങ്ങൾ ഉണ്ടായേക്കാം. Googler-മാരിൽ നിന്നുള്ള ഈ ഉത്തരങ്ങൾ പരിശോധിക്കുകയും ഓൺലൈനിലേക്ക് പോകുന്നതിനെക്കുറിച്ചും വിവരങ്ങൾ കണ്ടെത്തുന്നതന്നെക്കുറിച്ചും വെബിൽ നാവിഗേറ്റ് ചെയ്യുന്നതിനെക്കുറിച്ചും, ഓൺലൈനിൽ കണക്റ്റുചെയ്യുന്നതിനെക്കുറിച്ചും പങ്കിടുന്നതിനെക്കുറിച്ചും കൂടുതലറിയുകയും ചെയ്യുക.

ഓൺലൈനിലേക്ക് പോകുന്നതിനെക്കുറിച്ച്

എന്താണ് ഇന്റർനെറ്റ്?

ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകളുടെ പരസ്‌പര ബന്ധിതമായ ഒരു നെറ്റ്‌വർക്കാണ് ഇന്റർനെറ്റ്. നിങ്ങൾ ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യുമ്പോൾ നിങ്ങൾക്ക് വേൾഡ് വൈഡ് വെബിലേക്ക് ആക്‌സസ്സ് ലഭിക്കും, അത് വിവരങ്ങളടങ്ങിയ പേജുകൾ കൊണ്ട് നിറഞ്ഞ ഒരു ലൈബ്രറി പോലെയാണ്.
കൂടുതൽ വായനയ്‌ക്കായി, Google-ന്റെ ഞാൻ മനസിലാക്കിയ 20 കാര്യങ്ങൾ എന്ന ബുക്ക്‌ലെറ്റ് പര്യവേക്ഷണം ചെയ്യുക.

എങ്ങനെ നിങ്ങൾക്ക് ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യാനാവും? ഒരു ISP-യുടെ പ്രവർത്തനം എന്താണ്?

നിങ്ങൾ വെബിൽ പര്യവേക്ഷണം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ ഒരു ISP-യുമായി ഒരു പ്ലാൻ സജ്ജീകരിക്കേണ്ടതാണ്. ഒരു ISP, അല്ലെങ്കിൽ ഇന്റർനെറ്റ് സേവന ദാതാവ് എന്നാൽ, ഇന്റർനെറ്റിലേക്കും മറ്റ് വെബ് സേവനങ്ങളിലേക്കും നിങ്ങൾക്ക് ആക്‌സസ്സ് നൽകുന്ന കമ്പനിയാണ്. ഡയൽ-അപ്പ്, കേബിൾ, ഫൈബർ ഒപ്‌റ്റിക്‌സ് അല്ലെങ്കിൽ വൈ-ഫൈ ഉൾപ്പെടെ വ്യത്യസ്‌ത മാർഗങ്ങളിലൂടെ അവർ കണക്ഷൻ നൽകുന്നു. ഈ വ്യത്യസ്‌ത കണക്ഷനുളാണ് നിങ്ങളുടെ ഇന്റർനെറ്റ് ആക്‌സസ്സിന്റെ വേഗത നിർണ്ണയിക്കുന്നത്.

എന്റെ മൊബൈൽ ഫോണിൽ എങ്ങനെയാണ് ഇന്റർനെറ്റ് ലഭിക്കുന്നത്? ഇത് ഡെസ്‌‌ക്‌ടോപ്പിൽ നിന്ന് വ്യത്യസ്‌തമാണോ?

പൊതുവായി, ഒരു ഫോൺ കോൾ ചെയ്യുന്നതിനുപയോഗിക്കുന്ന അതേ വയർലെസ്സ് സിഗ്‌നൽ തന്നെയാണ് ഒരു സെൽ ഫോൺ ഇന്റർനെറ്റ് കണക്‌റ്റുചെയ്യാനും ഉപയോഗിക്കുന്നത്. നിങ്ങളുടെ ഫോൺ, ഏരിയയിലുള്ള ഒരു സെൽ ടവറുമായി കണക്റ്റുചെയ്യുന്നു, ഇത് നിങ്ങളെ ഇന്റർനെറ്റിലേക്ക് കണക്‌റ്റുചെയ്യുന്നു. മൊബൈൽ ഉപകരണത്തിൽ നിന്നു ഇന്റർനെറ്റിലേക്കും തിരിച്ചും ഡാറ്റ കൈമാറ്റം ചെയ്യുന്നത് ചെലവേറിയതായതിനാൽ, സേവന ദാതാക്കൾ ഡാറ്റാ പ്ലാനുകൾക്ക് പണം ഈടാക്കുന്നു.
ചില ഉപകരണങ്ങൾക്ക്, Android-ൽ പ്രവർത്തിക്കുന്ന മൊബൈൽ ഉപകരണങ്ങൾ പോലുള്ളവയ്‌ക്ക് വൈ-ഫൈ മുഖേന ഇന്റർനെറ്റ് കണക്റ്റുചെയ്യാനാവും. ഒരു സെല്ലുലാർ സിഗ്‌നലോ ഡാറ്റാ പ്ലാനോ ഇല്ലാതെ തന്നെ നിങ്ങളുടെ ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ ലാപ്‌ടോപ് കമ്പ്യൂട്ടർ ഇവയെ വയർലെസ്സായി ഇന്റർനെറ്റിലേക്ക് കണക്‌റ്റുചെയ്യാൻ വൈ-ഫൈ അനുവദിക്കുന്നു. സാധാരണ, വൈ-ഫൈ മുഖേനയുള്ള നിങ്ങളുടെ മൊബൈലിന്റെ ഇന്റർനെറ്റ് കണക്‌ടിവിറ്റി വേഗതയേറിയതാണ്, പക്ഷേ നിങ്ങൾ വൈ-ഫൈ ലഭ്യമായ ഏരിയയിൽ ആയിരിക്കേണ്ടതുണ്ട്. നിരവധി കഫേകൾ, ചില്ലറ വിൽപ്പന ലൊക്കേഷനുകൾ, ചിലപ്പോൾ മുഴുവൻ നഗരങ്ങളിൽ തന്നെയും സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്യറുണ്ട്.

URL, IP വിലാസം, DNS ഇവ എന്താണ്? ഇവയുടെ പ്രാധാന്യം എന്താണ്?

ഒരു വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ബ്രൗസറിൽ ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. ഓരോ വെബ്‌സൈറ്റിനും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും.
ഓരോ URL-നും ഒരു IP വിലാസം കൂടി ഉണ്ടായിരിക്കും. നിങ്ങൾ അന്വേഷിക്കുന്ന വിവരം എവിടെ നിന്ന് കണ്ടെത്താനാവുമെന്ന് നിങ്ങളുടെ കമ്പ്യൂട്ടറിനെ അറിയിക്കുന്ന നമ്പറുകളുടെ ഒരു ശൃംഖലയാണ് IP വിലാസം. ഒരു IP വിലാസം ഫോൺ നമ്പർ പോലെയാണ്— ദീർഘവും സങ്കീർണ്ണവുമായ ഫോൺ നമ്പർ. IP വിലാസങ്ങൾ വളരെ സങ്കീർണ്ണവും ഓർത്തിരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടുമാണ്, URL-കൾ സൃഷ്‌ടിച്ചത്. Google-ന്റെ വെബ്‌സൈറ്റിൽ പോകാൻ IP വിലാസം (45.732.34.353) ടൈപ്പുചെയ്യുന്നതിനു പകരം നിങ്ങൾ ആകെ ടൈപ്പു ചെയ്യേണ്ടത്www.google.com എന്ന URL മാത്രമാണ്.
ഇന്റർനെറ്റിൽ വളരെയധികം വെബ്‌സൈറ്റുകളും IP വിലാസങ്ങളും ഉള്ളതിനാൽ, ഓരോ എണ്ണവും എവിടെയാണ് ഉള്ളതെന്ന് നിങ്ങളുടെ ബ്രൗസറിന് യാന്ത്രികമായി അറിയാൻ സാധിക്കില്ല. അതിന് ഒരോ എണ്ണവും നോക്കേണ്ടിവരും. അവിടെയാണ് DNS (ഡൊമെയ്ൻ നെയിം സംവിധാനം) ആവശ്യമായി വരുന്നത്.
വെബിന് ആവശ്യമായ ഫോൺ ബുക്കാണ് DNS. "John Doe" എന്നത് ഒരു ഫോൺ നമ്പറാക്കി മാറ്റുന്നതിനു പകരം, ഒരു IP വിലാസത്തെ DNS, URL ആക്കി മാറ്റുന്നു www.google.com, അത് നിങ്ങളെ നിങ്ങൾ അന്വേഷിക്കുന്ന സൈറ്റിൽ എത്തിക്കും.

എന്താണ് ഒരു ബ്രൗസർ?

നിങ്ങൾ ലൈബ്രറിയിൽ പോയി പുസ്‌തകങ്ങൾ തിരയുന്നപോലെ, ഒരു ഇന്റർനെറ്റ് ബ്രൗസർ ഉപയോഗിച്ച് നിങ്ങൾക്ക് ഇന്റർനെറ്റിലെ പേജുകൾ കണ്ടെത്താനോ പര്യവേക്ഷണം നടത്താനോ കഴിയും. ബ്രൗസർ എന്നാൽ നിങ്ങൾക്ക് ഇന്റർനെറ്റിലേക്ക് ആക്‌സസ്സ് നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു തരം സോഫ്‌റ്റ്വെയറാണ്. വിവരങ്ങളടങ്ങിയ വിഭിന്നമായ വെബ്‌സൈറ്റുകൾ പ്രദർശിപ്പിക്കുന്ന ഒരു വിന്‍ഡോ ആയി ബ്രൗസർ പ്രവർത്തിക്കുന്നു. നിങ്ങൾ ബ്രൗസറിൽ വെബ് വിലാസം ടൈപ്പുചെയ്‌താൽ തൽക്ഷണം തന്നെ നിങ്ങളെ ആ വെബ്‌സൈറ്റിലെത്തിക്കും.

എങ്ങനെ എനിക്കെന്റെ ബ്രൗസറിലെ വാചകം വലുതാക്കാനാവും (അല്ലെങ്കിൽ ചെറുതാക്കാൻ)?

ചിലപ്പോൾ നിങ്ങളുടെ സ്‌ക്രീനിലെ വാക്കുകൾ വളരെ വലുതോ അല്ലെങ്കിൽ വളരെ ചെറുതോ ആയിരിക്കും അത് ശരിയായി വായിക്കാൻ തടസം സൃഷ്‌ടിക്കാം. നിങ്ങളുടെ ബ്രൗസറിലെ വാക്കുകളുടെ വലുപ്പത്തിൽ മാറ്റം വരുത്തുന്നതിന്, നിങ്ങളുടെ കീബോർഡിലെ [control] അല്ലെങ്കിൽ [command] കീ അമർത്തിപ്പിടിച്ച് ശേഷം പ്ലസ് [+] അല്ലെങ്കിൽ മൈനസ് [-] കീ ടാപ്പുചെയ്യുക. [+] തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വാക്കുകളെ വലുതാക്കുകയും [-] തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വാക്കുകളെ ചെറുതാക്കുകയും ചെയ്യും.

ടാബുകൾ ഉപയോഗിച്ച് എനിക്കെങ്ങനെ വെബിൽ ബ്രൗസുചെയ്യാനാവും?

നിങ്ങൾ ബ്രൗസറിൽ ഒരു വെബ്‌സൈറ്റിൽ പര്യവേക്ഷണം നടത്തുമ്പോൾ പെട്ടെന്ന് മറ്റൊരു വെബ്‌സൈറ്റിൽ പോകണമെങ്കിൽ, നിങ്ങളൊരു ടാബ് സൃഷ്‌ടിച്ചാൽ മാത്രം മതി. അടിസ്ഥാനപരമായി ടാബ് അതേ ബ്രൗസറിനകത്തെ തന്നെ മറ്റൊരു വിൻഡോയാണ്. ഒരു ടാബ് സൃഷ്‌ടിക്കുന്നതിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ വെബ്‌സൈറ്റുകൾക്കിടയിൽ സഞ്ചരിക്കാനാവും. ടാബ് എങ്ങനെ സൃഷ്‌ടിക്കുമെന്നത് നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിനെ ആശ്രയിച്ചിരിക്കും. നിരവധി ബ്രൗസറുകളിൽ, നിങ്ങൾക്ക് [ഫയൽ]-ൽ പോയി [പുതിയ ടാബ്] തിരഞ്ഞെടുക്കുന്നതിലൂടെ ടാബ് സൃഷ്‌ടിക്കാനാവും.

എന്റെ ബ്രൗസർ അപ്‌ഡേറ്റുചെയ്യുന്നത് എങ്ങനെയാണ്?

നിങ്ങളുടെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നതിനർത്ഥം വേഗത്തിലുള്ളതും കൂടുതൽ സുരക്ഷിതവുമായ ഒരു ബ്രൗസിംഗ് അനുഭവം ലഭിക്കുന്നു എന്നാണ്. നിങ്ങളുടെ ബ്രൗസർ എങ്ങനെ അപ്‌ഡേറ്റുചെയ്യുമെന്നത് നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസർ തരത്തെ ആശ്രയിച്ചിരിക്കും. ഒരോ തരത്തിലുള്ള ബ്രൗസറിനും - Chrome, Firefox, Internet Explorer, Safari പോലുള്ള - വ്യത്യസ്‌തമായ അപ്‌ഡേറ്റ് പ്രോസസ്സാണുള്ളത്. ഉദാഹരണത്തിന്, Chrome ബ്രൗസർ, എപ്പോൾ പുതിയ പതിപ്പ് ലഭ്യമാണെന്ന് കണ്ടെത്തിയാലും യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നു. അപ്‌ഡേറ്റ് പ്രോസസ്സ് പശ്ചാത്തലത്തിൽ നടന്നുകൊള്ളും നിങ്ങളുടെ ഭാഗത്തുനിന്ന് ഒന്നും ചെയ്യേണ്ട ആവശ്യമില്ല.

ഓൺലൈനിൽ വിവരങ്ങൾ കണ്ടെത്തൽ

തിരയൽ അത് അർത്ഥമാക്കുന്നത് തന്നെയാണ് ചെയ്യുന്നത്. ഇത് തിരയുന്നു. ഉദാഹരണത്തിന്, നിങ്ങൾ Google-ന്റെ തിരയൽ എഞ്ചിനിൽ "കാറുകൾ" എന്ന് ടൈപ്പുചെയ്‌താൽ, ആ അഭ്യർത്ഥന നിങ്ങളുടെ ഉപകരണത്തിൽനിന്ന് ഇന്റർനെറ്റ് മുഖേന ഞങ്ങൾക്കയയ്‌ക്കുന്നു. ഞങ്ങൾ ശരിയായ തിരയൽ ഫലം നോക്കുകയും നിങ്ങളുടെ ഉപകരണത്തിലേക്ക് തിരിച്ചയയ്‌ക്കുകയും ചെയ്യുന്നു - എല്ലാം ഒരു നിമിഷത്തിനുള്ളിൽ.
ഓൺലൈനിൽ നിലവിലുള്ള എല്ലാ വിവരങ്ങളിലേക്കും ക്രോൾ ചെയ്യുന്നതിലൂടെയും ഇൻഡക്‌സിംഗ് നടത്തുന്നതിലൂടെയുമാണ് തിരയൽ എഞ്ചിനുകൾ ഈ ഫലങ്ങൾ നേടുന്നത്. ലോകത്തിലെ വിവരങ്ങൾ എല്ലാ രണ്ടു വർഷത്തിലും ഇരട്ടിയാകുന്നതിനാൽ ആളുകളെ അവർ അന്വേഷിക്കുന്നതുമായി ബന്ധപ്പെടുത്തുക എന്ന വെല്ലുവിളി ഒട്ടും ചെറുതല്ല - എല്ലാ ദിവസത്തേയും 16% തിരയലുകൾ പുതിയതായതിനാൽ വിശേഷിച്ചും തിരയൽ മെച്ചപ്പെടുത്തുന്നതിനായി എഞ്ചിനീയർമാർ അശ്രാന്തപരിശ്രമം ചെയ്‌തുകൊണ്ടിരിക്കണം അതിലൂടെ ബിസിനസ്സുകൾക്കും ഉപഭോക്‌താക്കൾക്കും എപ്പോഴും പരസ്‌പരം കണ്ടെത്താനാവുന്നു.

എനിക്കെങ്ങനെ പൊതു ഗതാഗത ദിശകൾ കണ്ടെത്താനാവും?

നിങ്ങൾക്ക് ബസിൽ കയറേണ്ടതുണ്ടെങ്കിൽ അല്ലെങ്കിൽ ഏറ്റവുമടുത്ത സബ്‌വെ കണ്ടെത്തേണ്ടതുണ്ടെങ്കിൽ Google മാപ്‌സുകൾ പോലുള്ള ചില ഓൺലൈൻ മാപ്‌സുകൾക്ക് നിങ്ങളെ എവിടെ നിന്നും കയറ്റാനും എവിടെപ്പോകാനും സഹായിക്കാൻ കഴിയും. Google മാപ്‌സിൽ നിങ്ങളുടെ യഥാർത്ഥ വിലാസവും ലക്ഷ്യസ്ഥാന വിലാസവും ടൈപ്പുചെയ്യുക. ലഭ്യമായ പൊതു ഗതാഗ നിർദ്ദേശങ്ങൾ നേടുന്നതിന് പൊതു ഗതാഗ ഓപ്‌ഷൻ - ബസിന്റെ ഐക്കൺ -തിരഞ്ഞെടുക്കുക.

എനിക്ക് ഡ്രൈവിംഗ് ദിശ എങ്ങനെ ലഭിക്കും?

റോഡ് വഴിയുള്ള നിങ്ങളുടെ യാത്രയിൽ ഏറ്റവുമടുത്ത ഗ്യാസ് സ്‌റ്റേഷൻ തിരയുകയാണോ? മുത്തശ്ശിയുടെ വീട് കണ്ടെത്താൻ ശ്രമിക്കുകയാണോ? ഡ്രൈവിംഗ്, നടത്ത, യാത്രമാർഗ ദിശകൾ നേടുന്നത് എളുപ്പമാണ്. ഡെസ്‌ക്‌ടോപ്പിനും മൊബൈൽ ഉപകരണങ്ങൾക്കുമായുള്ള Google മാപ്‌സുകളിൽ നിങ്ങളുടെ നിലവിലെ സ്ഥാനവും ലക്ഷ്യസ്ഥാന വിലാസവും നൽകിയാൽ മാത്രം മതി.

വാചകം ഞാൻ എങ്ങനെ വിവർത്തനം ചെയ്യും?

ഒരു വിദേശരാജ്യത്ത് പുതിയ ഭാഷ പഠിക്കുന്നതോ അടയാള പോസ്‌റ്റുകൾ മനസിലാക്കുന്നതോ അത്രയെളുപ്പമല്ല. ഓൺലൈൻ വിവർത്തന ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ചെറിയ സ്‌നിപ്പെറ്റുകളിൽ തുടങ്ങി വെബ്‌സറ്റുകളും പുസ്‌തക അധ്യായങ്ങളും വരെ പൂർണ്ണമായി ദ്രുതഗതിയിൽ വിവർത്തനം ചെയ്യാൻ കഴിയും.
Google വിവർത്തനം ഈ സൗജന്യ വിവർത്തന ഉപകരണങ്ങളിൽ ഒന്നാണ്. Google വിവർത്തനം മികച്ച രീതിയിൽ ഉപയോഗിക്കാൻ ഈ ഗൈഡ് പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ഞാൻ എങ്ങനെ ബുക്ക്മാർക്ക് ചെയ്യും?

നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകളിലേക്കുള്ള കുറുക്കുവഴികൾ സംരക്ഷിക്കുന്നതിന് മിക്ക ബ്രൗസർമാരും അനുവദിക്കുന്നു. നിങ്ങളുടെ അടിക്കടി സന്ദർശിക്കുന്ന വെബ്‌സൈറ്റുകളെ ബുക്ക്മാർക്ക് ചെയ്യുന്നതിലൂടെ ഒരു URL-ൽ ടൈപ്പുചെയ്യാതെ നിങ്ങൾക്ക് പേജിലേക്ക് ദ്രുതഗതിയിൽ നാവിഗേറ്റ് ചെയ്യാം.
നിങ്ങൾക്ക് Google അക്കൗണ്ടിലും നിങ്ങളുടെ ബുക്ക്മാർക്കുകൾ സംഭരിക്കാം. ഉപകരണബാർ അല്ലെങ്കിൽ Google ബുക്ക്മാർക്കുകൾ ഹോംപേജ് എന്നിവയിൽ നിന്ന് ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഏത് കമ്പ്യൂട്ടർ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ബുക്ക്മാർക്കുകൾ ആക്‌സസ് ചെയ്യാൻ കഴിയും.

കണക്റ്റുചെയ്യലും പങ്കിടലും

എന്താണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്?

ലളിതമായി പറഞ്ഞാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ തവണയും നിങ്ങൾ ക്ലൗഡ് കമ്പ്യൂട്ടിംഗ് ചെയ്യുകയാണ്. ഇത് അർത്ഥമാക്കുന്നത് നിങ്ങൾ തിരയുന്ന എല്ലാ വിവരങ്ങളും ലോകത്തിന്റെ വിവിധ സ്ഥാനങ്ങളിൽ സംഭരിച്ചുവെച്ചിരിക്കുന്നുവെന്നാണ്. നിങ്ങൾ ഒരു വീഡിയോ കാണുമ്പോഴും വാർത്ത വായിക്കുമ്പോഴും പാട്ടുകേൾക്കുമ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കിൽ നിന്നല്ല ക്ലൗഡിൽ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
സമീപ വർഷങ്ങളിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ് കൂടുതൽ പ്രയോജനങ്ങൾ വാഗ്ദാനം ചെയ്‌തിരുന്നു. ഇപ്പോൾ നമുക്ക് നമ്മുടെ സ്വന്തം വ്യക്തിഗത ഫയലുകൾ (ഫോട്ടോകൾ, വീഡിയോകൾ, പ്രമാണങ്ങൾ, സംഗീതം തുടങ്ങിയവ.) ക്ലൗഡ് സെർവറുകളിലേക്ക് അപ്‌ലോഡുചെയ്യാനുംഅവ ഏത് കമ്പ്യൂട്ടറിൽ നിന്നും ആക്‌സസ് ചെയ്യാനും കഴിയുന്നു ഒപ്പം വൈറസ് ബാധ ഹാർഡ് ഡ്രൈവ് തകരാർ അല്ലെങ്കിൽ നമ്മുടെ തന്നെ പിശകുകളിൽ നിന്നും ഈ ഫയലുകളെ സംരക്ഷിക്കാനും കഴിയുന്നു.

എന്താണ് വെബ് അപ്ലിക്കേഷനുകൾ, അവ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഓൺലൈൻ ഗെയിമുകൾ കളിക്കുകയാണെങ്കിൽ, ഒരു ഓൺലൈൻ ഫോട്ടോ എഡിറ്റർ ഉപയോഗിക്കുകയാണെങ്കിൽ അല്ലെങ്കിൽ അടിക്കടി Google മാപ്‌സ്, Twitter, Amazon, YouTube അല്ലെങ്കിൽ Facebook പോലുള്ള വെബ് സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ വെബ് അപ്ലിക്കേഷനുകളുടെ അത്ഭുതലോകത്തെ ഒരു സജീവ നിവാസിയാണ് നിങ്ങൾ.
നിങ്ങളുടെ ബ്രൗസർ അല്ലെങ്കിൽ മൊബൈൽ ഉപകരണത്തിൽ ഉള്ള പ്രോഗ്രാമുകളെയാണ് വെബ് അപ്ലിക്കേഷനുകൾ അഥവാ ''ആപ്‌സ്'' എന്നറിയപ്പെടുന്നത്. വെബ്‌സൈറ്റുകൾ ബുക്ക്മാർക്ക് ചെയ്യുക, ഇമെയിലുകൾ പരിശോധിക്കുക തുടങ്ങിയ ലളിതമായ ചുമതലകൾ ചെയ്യാൻ നിങ്ങളെ പ്രാ‌പ്‌തമാക്കുന്നതിന് അവ നിങ്ങളെ ഇന്റർനെറ്റ് സേവനത്തിലേക്ക് കണക്റ്റുചെയ്യുന്നു. ഫോട്ടോ പങ്കിടൽ, നഗരങ്ങളിലൂടെ നാവിഗേറ്റുചെയ്യൽ അല്ലെങ്കിൽ പാട്ടുകേൾപ്പിക്കൽ തുടങ്ങിയ സങ്കീർണമായ ടാസ്‌ക്കുകൾ അവയ്‌ക്ക് ചെയ്യാൻ കഴിയും. നിങ്ങളുടെ സ്‌റ്റാൻഡേർഡ് കാർ നാവിഗേഷൻ സംവിധാനം ഒരു അപ്ലിക്കേഷനുള്ള മികച്ച ഉദാഹരണമാണ്. ഈ അപ്ലിക്കേഷനുള്ളിൽ നിങ്ങളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കി തൽസമയ വിവരങ്ങൾ നേടാൻ കഴിയും. നിങ്ങൾക്ക് മാപ്പിനു ചുറ്റും പാൻ ചെയ്യാനും സൂം ചെയ്യാനും ഡ്രൈവിംഗ് ദിശകൾ നേടാനും ഇതര മാർഗങ്ങൾ കണ്ടെത്താനും നിർദ്ദിഷ്‌ട ഉദ്ദിഷ്‌ടസ്ഥാനങ്ങൾ തിരയാനും കഴിയും.
പ്രവേശനക്ഷമതയ്‌ക്ക് പുറമേ വെബ് അപ്ലിക്കേഷനുകൾ യഥാർത്ഥത്തിൽ കൂടുതൽ സുരക്ഷിതമാണ്. അവ നിങ്ങളുടെ ബ്രൗസറിൽ പ്രവർത്തിക്കുന്നതിനാൽ വൈറസുകൾക്ഷുദ്രവെയർ , സ്‌‌പൈവെയർ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് നിങ്ങൾ ഒരിക്കലും അവരെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്യരുത്. നിങ്ങൾക്കിപ്പോൾ കൂടുതൽ ആക്‌സസും മുമ്പെത്തേക്കാൾ സുരക്ഷിതമായ ആക്‌സസും ഉണ്ട്.
വെബ് അപ്ലിക്കേഷനുകളെക്കുറിച്ച് കൂടുതലറിയാൻ ഞാൻ മനസിലാക്കിയ 20 കാര്യങ്ങൾ എന്ന ബുക്ക്‌ലെറ്റ് പര്യവേക്ഷണം നടത്തുക.

എന്താണ് സ്വതന്ത്ര ഉറവിടം?

''സ്വതന്ത്ര ഉറവിടം'' മനസിലാക്കുന്നതിന് ''ഉറവിട കോഡ്'' എന്തെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. സോഫ്‌റ്റ്‌വെയർ എഴുതിയ ഭാഷയാണ് ഉറവിട കോഡ് ഇത് സോഫ്‌റ്റ്‌വെയറിനോട് എങ്ങനെ പ്രവർത്തിക്കണമെന്നും പെരുമാറണമെന്നും പറയുന്ന, വെബ് ബ്രൗസറുകളിലും അപ്ലിക്കേഷനുകളിലും ഉപയോഗിക്കുന്ന ഭാഷയാണ് ഇത്.
''സ്വതന്ത്ര കോഡ്'' അർഥമാക്കുന്നത് തിരയുന്ന ആർക്കും ഉറവിട കോഡ് സ്വതന്ത്രമായി ലഭ്യമാകുന്നുവെന്നാണ്. നിങ്ങൾക്ക് ട്വീക്ക് ചെയ്യുകയോ ചേർക്കുകയോ ഇത് മറ്റുൽപ്പന്നങ്ങളുടെ കൂടെ വീണ്ടും ഉപയോഗിക്കുകയോ ചെയ്‌ത് പരീക്ഷിക്കാം. Chrome,Firefox എന്നീ വെബ് ബ്രൗസറുകൾ സ്വതന്ത്ര ഉറവിട സോഫ്‌റ്റ്‌വെയറിന്റെ ഉദാഹരണങ്ങളാണ്.

എന്താണ് ഇമെയിൽ?

ഇമെയിൽ എന്നാൽ ഇലക്‌ട്രോണിക് മെയിൽ. ഒരു കത്തിന്റെ ഇലക്‌ട്രോണിക് പതിപ്പ് പോസ്‌റ്റ് ചെയ്യുന്നതു പോലെയാണ് ഒരു ഇമെയിൽ അയക്കുന്നത്. നിങ്ങൾ ഒരു ഇമെയിൽ അയയ്‌ക്കുമ്പോൾ അത് അതിന്റെ ഉദ്ദിഷ്‌ടസ്ഥാനത്ത് നിമിഷങ്ങൾക്കുള്ളിൽ എത്തും. ഒരു വീട്ടുവിലാസം പോലെ, ഓരോ ആൾക്കും ഒരു അദ്വിതീയമായ ഒരു ഇമെയിൽ വിലാസമുണ്ട്. നിങ്ങൾ ഒരു ഇമെയിൽ അക്കൗണ്ട് സൃഷ്‌ടിക്കുക അതിലൂടെ നിങ്ങൾക്ക് മെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.
നിങ്ങൾക്ക് ഇതിനകം ഒരു ഇമെയിൽ വിലാസമുണ്ടായിരിക്കുകയും മറ്റൊന്ന് സൃഷ്‌ടിക്കാൻ താൽപ്പര്യമുണ്ടായിരിക്കുകയും ചെയ്‌താൽ, അത് ദ്രുതവും എളുപ്പവുമാണ്.

എങ്ങനെ ഞാൻ ഓൺലൈനിൽ ചാറ്റ് ചെയ്യും?

ഓൺലൈനിൽ വാചകമോ വീഡിയോയോ ഉപയോഗിച്ച് ചാറ്റ് ചെയ്യുന്നത് അടുത്തും അകലെയുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കണക്റ്റുചെയ്യുന്നതിനുള്ള ദ്രുതമാർഗമാണ്. Google അടക്കമുള്ള നിരവധി വെബ് സേവനങ്ങൾ ഓൺലൈൻ ചാറ്റ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. Google-ൽ ചാറ്റ് ചെയ്യുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, സൈൻ ഇൻ ചെയ്യുക, സുഹൃത്തുക്കളെ ക്ഷണിക്കുകചാറ്റ് ആരംഭിക്കുക.

എനിക്കെന്റെ കമ്പ്യൂട്ടറിൽ നിന്ന് എങ്ങനെ ഫോൺ വിളിക്കാൻ കഴിയും?

മറ്റുള്ളവരുടെ ഫോണിലേക്ക് വിളിക്കാൻ നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അനുവദിക്കുന്ന നിരവധി വെബ് സേവനങ്ങളുണ്ട്. ഈ സേവനങ്ങൾ ഭൂരിഭാഗത്തിനും സോഫ്‌റ്റ്‌വെയറിന്റെ ഒരു ഭാഗമോ ഒരു പ്ലഗ് ഇന്നോ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്, പിന്നെ നിങ്ങൾക്കാവശ്യമുള്ളത് ഒരു ഇന്റർനെറ്റ് കണക്ഷൻ, ഒരു മൈക്രോഫോൺ, സ്‌പീക്കറുകൾ നിങ്ങൾ ഫോൺ വിളിക്കാൻ തയ്യാറായി കഴിഞ്ഞു.

കമ്പ്യൂട്ടറുകൾക്കിടയിൽ ഞാൻ എങ്ങനെ ഫയലുകൾ കൈമാറ്റം ചെയ്യും?

നിങ്ങൾക്ക് ഒരു വലിയ ഫയൽ അല്ലെങ്കിൽ ചെറിയ ചില ഫയലുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ USB ഫ്‌ളാഷ് ഡ്രൈവ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് മാറ്റാൻ കഴിയും. അടിസ്ഥാനപരമായി നിങ്ങളുടെ ഫയലുകളിൽ വലിച്ചിടാൻ കഴിയുന്ന ഒരു ചെറിയ സംഭരണ ഉപകരണമാണ് USB ഫ്‌ളാഷ് ഡ്രൈവ്. മറ്റൊരു കമ്പ്യൂട്ടറിലേക്ക് നിങ്ങൾ ഉപകരണം പ്ലഗുചെയ്യുമ്പോൾ നിങ്ങൾക്ക് ആ ഫയൽ വലിച്ചിടാൻ കഴിയും.

എന്താണ് ഒരു സോഷ്യൽ നെറ്റ്‌വർക്ക്, എന്നെക്കുറിച്ച് ആളുകൾ എന്തൊക്കെ അറിയണം എന്നത് എനിക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും?

നിങ്ങളെ സുഹൃത്തുക്കളും കുടുംബവുമായി കണക്റ്റുചെയ്യുന്നതിനും കഥകൾ, വാർത്തകൾ, ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകൾ എന്നിവ പങ്കിടുന്നതിനും അനുവദിക്കുന്ന ഒരു വെബ്‌സൈറ്റോ അപ്ലിക്കേഷനോ ആണ് സോഷ്യൽ നെറ്റ്‌വർക്ക്. Facebook, Google+, Twitter, LinkedIn എന്നിവ വ്യത്യസ്‌തമായ സോഷ്യൽ നെറ്റ്‌വർക്കുകൾക്ക് ഉദാഹരണങ്ങളാണ്. ഈ വെബ്‌സൈറ്റുകൾ ഇന്റർനെറ്റിലെ ഏറ്റവും വലിയ വെബ്‌സൈറ്റുകളിൽ ചിലതാണ്. Facebook-ൽ ഒരു ദശലക്ഷത്തിലധികം ആളുകളുണ്ട്, പ്രതിദിനം YouTube-ന് നാല് ദശലക്ഷം കാഴ്‌ചക്കാരെ ലഭിക്കുന്നു, Twitter-ന് 500 ദശലക്ഷം ഉപയോക്‌താക്കളുണ്ട്. നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ നിയന്ത്രിക്കുക, എങ്ങനെ നിങ്ങൾ പങ്കിടുന്നു, ആരുമായി ഇത് പങ്കിടുന്നു എന്നിങ്ങനെ നിങ്ങളുടെ ക്രമീകരണങ്ങൾ ക്രമീകരിക്കുന്നതിന് ഭൂരിഭാഗം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും നിങ്ങളെ അനുവദിക്കുന്നു.




Google+ എന്താണ്, എങ്ങനെ ഞാനിത് ഉപയോഗിക്കും?

Google+ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും പ്രിയപ്പെട്ടവയിലേക്കും കണക്റ്റുചെയ്യുന്നു. ഇത് മനസിൽ യഥാർത്ഥ ജീവിതത്തിലെ പങ്കിടലിനെ മനസിൽ കണ്ടുകൊണ്ടാണ് നിർമിച്ചത് - ഒപ്പം നിങ്ങളാണ് അത് നിയന്ത്രിക്കുന്നത് എന്നാണ് അതിനർത്ഥം. നിങ്ങൾ ഇതിനകം സ്‌നേഹിക്കുന്ന സേവനങ്ങൾ കൂടുതൽ വേഗതയും സ്‌പഷ്‌ടതയും വിശ്വസ്‌തയും ഉള്ളതും കൂടുതൽ മികച്ചതുമാക്കുന്നതിന് Google+, Google-നെ സഹായിക്കുന്നു. Google+ ലെ ഏറ്റവും മികച്ചത് ലഭിക്കാൻ സർക്കിളുകൾ, Hangouts എന്നിവയടക്കം നിങ്ങൾക്ക് ലഭ്യമായ സവിശേഷതകളിലെ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

YouTube, Blogger, മറ്റ് വെബ് പ്രസിദ്ധീകരണ സേവനങ്ങൾ എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു?

YouTube, Blogger പോലെയുള്ള വെബ്‌സൈറ്റുകൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ബില്ല്യൻ കണക്കിന് ആളുകളുമായി തൽക്ഷണം കണക്‌റ്റ് ചെയ്യുന്നതിന് ആരെയും എവിടെനിന്നും അനുവദിക്കുന്നു. സോഷ്യൽ നെറ്റ്‌വർക്കുകൾ, വീഡിയോ സൈറ്റുകൾ, ബ്ലോഗിംഗ് ഉപകരണങ്ങൾ, ലേല സേവനങ്ങൾ, മറ്റ് നിരവധി സേവനങ്ങൾ എന്നിങ്ങനെ വ്യത്യസ്‌തമായ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്റർനെറ്റ് ഉപയോക്‌താക്കൾക്ക് ഉള്ളടക്കം സൃഷ്‌ടിക്കാനും വിവരങ്ങൾ പ്രസിദ്ധീകരിക്കാനും ആശയവിനിമയം നടത്താനും സാധനങ്ങളോ സേവനങ്ങളോ വാങ്ങാനും വിൽക്കാനും കഴിയും.

YouTube-ൽ ഞാൻ എങ്ങനെ ഒരു വീഡിയോ അപ്‌ലോഡുചെയ്‌ത് പങ്കിടും?

ഉള്ളടക്കം സൃഷ്‌ടിക്കുന്നതും ലോകത്തിനു മുമ്പിലേക്ക് അത് പ്രക്ഷേപണം ചെയ്യുന്നതും ഒരു സജീവ ഡിജിറ്റൽ പൗരന്റെ അനിവാര്യ ഉത്തരവാദിത്തമാണ്. നിങ്ങളുടെ വീഡിയോ YouTube-ൽ അപ്‌ലോഡുചെയ്യാൻ ലളിതവും എളുപ്പവുമാണ്. ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഒരു Google അക്കൗണ്ട് സൃഷ്‌ടിക്കേണ്ടി വരും. ഒരു അക്കൗണ്ട് സൃഷ്‌ടിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ആദ്യ വീഡിയോ അപ്‌ലോഡുചെയ്യുന്നതിന് ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക.

എന്റെ ഡിജിറ്റൽ പ്രശസ്‌തി ഞാൻ എങ്ങനെ നിയന്ത്രിക്കും?

നിങ്ങൾ ഉള്ളടക്ക ഓണലൈൻ സൃഷ്‌ടിക്കാനും അപ്‌ലോഡുചെയ്യാനും തുടങ്ങുമ്പോൾ എന്താണ് നിങ്ങൾ പങ്കിടുന്നതെന്നും അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ഒരു നിമിഷം ചിന്തിക്കുക. നിങ്ങളുടെപോസ്‌റ്റും അപ്‌ലോഡുചെയ്യുന്ന ഉള്ളടക്കവും ഓൺലൈനിൽ തന്നെ പ്രതിനിധീകരിക്കും. ഇത് നിങ്ങളുടെ ഡിജിറ്റൽ പ്രശസ്‌തി എന്നുകൂടി അറിയപ്പെടുന്നു. അദൃശ്യമായ കാണികളെ മറക്കരുത് - നിങ്ങളുടെ ഉള്ളടക്കം കാണുന്നതിനോ അനുമതിയില്ലാതെ അത് വീണ്ടും പങ്കിടുന്നതിനോ അവർക്ക് കഴിഞ്ഞേക്കും. സാമാന്യ തത്ത്വം: നിങ്ങളുടെ മുത്തശ്ശിക്ക് കാണാൻ പാടില്ലാത്തതാണെങ്കിൽ ഇത് പോസ്റ്റുചെയ്യരുത്.
Google+ പോലെയുള്ള സോഷ്യൽ നെ‌റ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ സ്വകാര്യത, സുരക്ഷാ ക്രമീകരണങ്ങൾ സന്ദർശിക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിന് Google നിങ്ങൾക്ക് ധാരാളം ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

























സാങ്കേതിക പദ നിഘണ്ടു

വെബ് ആശയക്കുഴപ്പങ്ങൾക്ക് ഇടനൽകാം, പലപ്പോഴും പാരസ്‌പര്യങ്ങൾ ഇല്ലാതെ പലതും നമ്മൾ കണ്ടെത്താം. വൈറസുകളെപ്പോലെ. അല്ലെങ്കിൽ IP വിലാസങ്ങളെപ്പോലെ. അല്ലെങ്കിൽ സ്‌പൈവെയറുകളേപ്പോലെ. ഞങ്ങൾ ചില സാങ്കേതികപദങ്ങളുടെ ഒരു ലിസ്‌റ്റ് നിർമിക്കുകയും ഞങ്ങൾക്ക് കഴിയും വിധം ലളിതവും കൃത്യവുമായി ഇവിടെ വിശദീകരിക്കുകയും ചെയ്യുന്നു.

ബ്രൗസർ

വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ ഉപയോഗിക്കുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രോഗ്രാമാണിത്. ജനപ്രിയ ബ്രൗസറുകളിൽ Chrome, Firefox, Internet Explorer, Opera, Safari എന്നിവയുൾപ്പെടുന്നു.

DNS

ഇന്റർനെറ്റിൽ നിരവധി വെബ്‌സൈറ്റുകളും IP വിലാസങ്ങളും ഉള്ളതിനാൽ, നിങ്ങളുടെ ബ്രൗസറിന് സ്വപ്രേരിതമായി ഓരോന്നും എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് അറിയില്ല. ഇത് ഓരോന്നും അന്വേഷിക്കണം. ഇവിടെയാണ് DNS (ഡൊമെയ്ൻ നാമ സംവിധാനം) ആവശ്യമായി വരുന്നത്. വെബിന്റെ “ഫോൺബുക്കാണ്” DNS. “John Doe” എന്നതിനെ ഒരു ഫോൺ നമ്പറിലേ‌യ്‌ക്ക് വിവർത്തനം ചെയ്യുന്നതിന് പകരം നിങ്ങൾ തിരയുന്ന സൈറ്റിലേ‌യ്‌ക്ക് കൊണ്ടുപോകുന്നതിന് DNS ഒരു URL-നെ (www.google.com) IP വിലാസത്തിലേ‌യ്‌ക്ക് വിവർത്തനം ചെയ്യുന്നു.

IP വിലാസം

എല്ലാ വെബ് വിലാസങ്ങൾക്കും (ഉദാഹരണത്തിന്, “www.google.com”) IP വിലാസങ്ങളെന്നു വിളിക്കുന്ന നമ്പരുള്ള വിലാസങ്ങളുണ്ട്. ഒരു IP വിലാസം ഏതാണ്ട് ഇതു പോലെയായിരിക്കും: 74.125.19.147. ഇന്റർനെറ്റിൽ ഒരു പ്രത്യേക കമ്പ്യൂട്ടറോ മൊബൈൽ ഉപകരണമോ എവിടെയാണ് ഉള്ളതെന്ന് സൂചിപ്പിക്കുന്ന നമ്പറുകളുടെ പരമ്പരയാണ് ഒരു IP വിലാസം. ഇത് ഏതാണ്ട് അമ്മയുടെ ഫോൺ നമ്പർ പോലെയാണ്: ഒരു ഓപ്പറേറ്ററോട് ഫോൺ നമ്പർ ഏത് വീട്ടിലേക്കാണ് കോൾ നൽകേണ്ടതെന്ന് വ്യക്തമാക്കും അത് നിങ്ങളുടെ അമ്മയുടെ അടുത്തെത്തും അതുപോലെ, IP വിലാസം ഇന്റർനെറ്റിൽ മറ്റൊരു കമ്പ്യൂട്ടറുമായി എങ്ങനെ ബന്ധം പുലർത്താമെന്ന് നിങ്ങളുടെ കമ്പ്യൂട്ടറിനോട് പറയും.

ക്ഷുദ്രവെയര്‍‌

നിങ്ങളുടെ കമ്പ്യൂട്ടറിന്റേയോ മൊബൈൽ ഉപകരണത്തിന്റെയോ നിയന്ത്രണമേറ്റെടുക്കാനും അത് കേടുവരുത്താനുമായി ഡിസൈൻ ചെയ്‌ത സോഫ്റ്റ്‌വെയറാണ് ക്ഷുദ്രവെയറുകൾ.
ഇവയെല്ലാം ഇതിൽ ഉൾപ്പെടാം:
  • Adware

    ഒരു കമ്പ്യൂട്ടറിൽ പരസ്യങ്ങൾ സ്വപ്രേരിതമായി പ്ലേ ചെയ്യുകയോ, പ്രദർശിപ്പിക്കുകയോ, ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്ന സോഫ്‌റ്റ്‌വെയറുകളാണിത്.
  • സ്‌പൈവെയർ

    ഉപയോക്താക്കളെക്കുറിച്ചുള്ള ചെറു വിവരങ്ങൾ അവരുടെ അറിവോടെയല്ലാതെ ശേഖരിക്കുന്ന സോഫ്‌റ്റ്‌വെയറുകളാണിത്.
  • ട്രോജൻ ഹോഴ്‌സ്

    ഉപയോഗ്യമായ അപ്ലിക്കേഷനായി ഭാവിക്കുന്ന ഒരു നാശകാരിയായ സോഫ്‌റ്റ്വെയറാണിത്. സോഫ്റ്റ്‌വെയർ തുടക്കത്തിൽ ഉപകാരപ്രദമായി തോന്നുമെങ്കിലും, വിവരങ്ങൾ അപഹരിക്കുകയോ നിങ്ങളുടെ കമ്പ്യൂട്ടറിനോ മൊബൈൽ ഉപകരണത്തിനോ ദോഷം വരുത്തുകയോ ചെയ്യുന്നു.
  • വൈറസ്

    നിങ്ങളുടെ കമ്പ്യൂട്ടറിനെയോ കമ്പ്യൂട്ടറിലുള്ള ഫയലുകളെയോ നശിപ്പിക്കാൻ കഴിയുന്ന നാശകരമായ ഒരു കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറാണിത്.
  • വേം

    ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റ് കമ്പ്യൂട്ടറിലേക്ക് യാന്ത്രികമായി പടരാൻ കഴിയുന്ന വിനാശകരമായ സോഫ്റ്റ്‌വെയറാണിത്.

ഫിഷിംഗ്

പാസ്‌വേഡുകളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടുന്നതിന് ഇരകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒരു ഓൺലൈൻ വഞ്ചനയാണ് ഫിഷിംഗ്. ഇമെയിൽ, പരസ്യങ്ങൾ, അല്ലെങ്കിൽ തൽക്ഷണ സന്ദേശങ്ങൾ പോലെയുള്ളവ വഴിയാണ് ഫിഷിംഗ് സാധാരണായായി നടത്തുന്നത്. ഉദാഹരണത്തിന്, ചിലർ ഇരകൾക്ക് അവരുടെ ബാങ്കിൽ നിന്ന് വരുന്നതായി തോന്നുന്ന വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുള്ള മെയിൽ അയക്കാൻ ശ്രമിച്ചേക്കാം.

SSL എൻക്രിപ്‌ഷൻ

കമ്പ്യൂട്ടറുകൾക്കിടയിൽ ഒരു സുരക്ഷിതമായ ആശയവിനിമയ പാത്ത് സജ്ജീകരിക്കുന്ന സാങ്കേതികവിദ്യ. ഒരു വെബ്‌സൈറ്റ് SSL എൻക്രി‌പ്‌ഷനെ പിന്തുണക്കുകയാണെങ്കിൽ, ആ വെബ്‌‌സൈറ്റിലേക്ക് അയയ്‌ക്കുകയും അതിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന ഡാറ്റ ഇന്റർനെറ്റിലെ eavesdroppers-ൽ നിന്ന് പരിരക്ഷിതമാക്കിയിരിക്കണം.

സ്‌പാം

ആവശ്യപ്പെട്ടിട്ടില്ലാത്ത ബൾക്ക് സന്ദേശങ്ങൾ വിവേചനമില്ലാതെ അയയ്‌ക്കുന്നതിനുള്ള ഇലക്‌ട്രോണിക് സന്ദേശമയയ്‌ക്കൽ സംവിധാനത്തിന്റെ ദുരുപയോഗം

ചുമതല മാനേജർ അല്ലെങ്കിൽ പ്രവർത്തന മോണിറ്റർ

നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരം നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം. ചുമതല മാനേജരിലോ പ്രവർത്തന നിരീക്ഷകനിലോ ഉള്ള പ്രോഗ്രാമുകളോ പ്രോസസുകളോ നിങ്ങൾക്ക് നിർത്താൻ കഴിയും, നിങ്ങളുടെ വെബ്‌സൈറ്റോ ബ്രൗസറോ മറ്റൊരുവിധത്തിൽ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടാകും. ഇത് ആക്‌സസ് ചെയ്യുന്നതിന് ''പ്രവർത്തന മോണിറ്റർ'' അല്ലെങ്കിൽ ''ചുമതല മാനേജർ'' എന്നിവർക്കായി ഒരു തിരയൽ നടത്തി ശ്രമിക്കുക.

URL

വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ഒരു ബ്രൗസറിൽ ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. എല്ലാ വെബ്‌സൈറ്റുകൾക്കും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേ‌യ്‌ക്ക് കൊണ്ടുപോകും.

WPA2

നിങ്ങളുടെ നെറ്റ്‌വർക്കിലെ ട്രാഫിക് എൻക്രിപ്‌റ്റ് ചെയ്‌തുകൊണ്ട് നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്കിനെ സംരക്ഷിക്കുന്ന ഒരു സുരക്ഷ സങ്കേതികവിദ്യ. അംഗീകാരമില്ലാത്ത ഉപയോക്താക്കൾ നിങ്ങളുടെ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് ഇത് കൂടുതൽ വിഷമകരമാക്കുന്നു.


നിങ്ങളുടെ വെബിനെ അറിയുക


നിങ്ങളുടെ വെബിനെ അറിയുക

ഇന്റർനെറ്റ് ഒരു മഹത്തരമായ ഉപകരണമാണ് - അറിയാനും പങ്കിടാനും പര്യവേക്ഷണം നടത്താനും കണക്റ്റുചെയ്യാനുമെല്ലാമുള്ള ഒരു മാർഗമാണത്. പക്ഷേ പുതിയ സാങ്കേതികവിദ്യ അല്ലെങ്കിൽ ഉത്പന്നം ഉപയോഗിക്കുന്നത് ചിലപ്പോൾ കീഴ്‌പ്പെടുത്തുന്നതാകാം, എല്ലാം ഓൺലൈൻ വഴി തന്നെ ചെയ്യണം എന്ന അവസ്ഥയിൽ അത് നിങ്ങളെ എത്തിക്കാം. നിങ്ങൾ തുടക്കകാരനോ അല്ലെങ്കിൽ ഒരു പ്രൊഫഷണലോ ആയിക്കൊള്ളട്ടെ, നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉത്പ്പന്നങ്ങളും സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് - നിങ്ങളുടെ വെബിനെ അറിയുന്നതിനായി അവയെക്കുറിച്ച് മനസിലാക്കേണ്ടത് സുപ്രധാനമാണ്.
നിങ്ങളുടെ വെബിനെ അറിയാൻ തുടങ്ങുമ്പോൾ, നിങ്ങൾ എളുപ്പം മനസിലാക്കാൻ കഴിയാത്ത പദങ്ങളിലൂടെയും സാങ്കേതിക പദങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. ഞങ്ങൾ പൊതുവായി വരുന്ന പദങ്ങൾ കണ്ടെത്തുകയും അവ ഞങ്ങൾക്ക് കഴിയുംവിധം ലളിതമായി മനസ്സിലാക്കാവുന്ന രീതിയിൽ വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്. നിങ്ങൾക്ക് ഈ വിഭാഗത്തിൽ നുറുങ്ങുകളും വെബിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നുള്ള നിർദ്ദേശങ്ങളും - ഓൺലൈനിൽ ചാറ്റുചെയ്യുന്നത് മുതൽ ബുക്ക്‌മാർക്ക് സജ്ജീകരിക്കുന്നത് വരെ, നിങ്ങളുടെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യുന്നത് മുതൽ വെബിൽ കൂടുതൽ ഫലപ്രദമായി തിരയുന്നത് വരെ, അതോടൊപ്പം സ്വതന്ത്ര ഉറവിടം, ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലെ നിങ്ങൾക്ക് പരിചിതമല്ലാത്ത ആശയങ്ങളുടെ വിശദീകരണങ്ങളും കണ്ടെത്താൻ കഴിയും.
വെബ് എങ്ങനെ ഉപയോഗിക്കാമെന്നും ഓൺലൈനിൽ സുരക്ഷിതരും മികച്ച പൗരന്മാരുമായി നിലനിൽക്കാമെന്നും ബോധവത്‌ക്കരിക്കുന്നതിൽ സഹായിക്കുന്ന ലോകമെമ്പാടുമുള്ള വിദഗ്ദരുമായും ഓർഗനൈസേഷനുകളുമായും Google പങ്കാളിയായി. ഞങ്ങളെ പങ്കാളികളെക്കുറിച്ചും വെബ് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് സഹായകരമാവുന്ന Google-ൽ നിന്നുള്ള അധിക ഉറവിടങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുക.

സാങ്കേതിക പദ നിഘണ്ടു

ആ സാങ്കേതിക പദങ്ങളെക്കുറിച്ച് അറിയുക എന്ത് WPA2 എന്ന് അറിയില്ലേ? സാങ്കേതിക പദ നിഘണ്ടു പരിശോധിക്കുക

ഇന്റർനെറ്റ് 101

സാങ്കേതികവിദ്യ വിദഗ്ദനാവൂ. വെബിനെക്കുറിച്ചും അതിനപ്പുറവും അറിയാൻ ഇന്റർനെറ്റ് 101-ൽ പര്യവേക്ഷണം ചെയ്യുക.

കൂടുതലറിയുക

കൂടുതൽ അറിയണോ? വിദഗ്ദരിൽ നിന്നുള്ള അധിക പരിരക്ഷയും സുരക്ഷ ഉറവിടങ്ങളും വായിക്കുക.